city-gold-ad-for-blogger

ആഇഷയുടെ ദുരൂഹമരണത്തില്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതായി ആക്ഷന്‍ കമ്മിറ്റി; സമരം ശക്തമാക്കും, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 07.04.2017) കുമ്പടാജെ അംഗണ്‍വാടിയിലെ മുനിയൂരില്‍ അംഗണ്‍വാടി അധ്യാപികയായിരുന്ന ആഇഷയുടെ ദുരൂഹമരണം സംബന്ധിച്ച പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തില്‍ ആയിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബഹുമുഖ സമരപദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ആക്ഷന്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

2016 നവംബര്‍ 24നാണ് ആഇഷയെ വിഷം അകത്തുചെന്ന് അവശനിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയിരുന്നത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആയിഷ കടുത്ത മാനസികപീഡനങ്ങള്‍ക്കിരയായിരുന്നു. മരണത്തിനുമുമ്പ് ആഇഷയെ ആരോ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ആഇഷയുടെ ദുരൂഹമരണത്തില്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതായി ആക്ഷന്‍ കമ്മിറ്റി; സമരം ശക്തമാക്കും, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് ആയിഷ ഫോണിലൂടെ വിളിച്ചയാളോട് ചോദ്യമുന്നയിച്ചിരുന്നതായി ബന്ധുക്കള്‍ പിന്നീട് പോലീസിനോടും ജനപ്രതിനിധികളോടും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആഇഷയുടെ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

ആഇഷയുടെ മാതാപിതാക്കള്‍ കാസര്‍കോട് ജില്ലാപോലീസ് ചീഫിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിക്ക് കൈമാറിയത്. ആഇഷ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അതിലെ കോളുകള്‍ സംബന്ധിച്ച് ശരിയായ യാതൊരു അന്വേഷണവും ഇതുവരെ നടത്തിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ആയിഷയുടെ ദുരൂഹമരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ്. ആയിഷയുടെ മരണത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമരസമിതിചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ കുമ്പടാജെ, ജന. കണ്‍വീനര്‍ ബി ടി അബ്ദുല്ലക്കുഞ്ഞി, എസ് മുഹമ്മദ്, അഷ്‌റഫ് മുക്കൂര്‍, ബി എം ഹനീഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Investigation, Action Committee, Strike, Hospital, Threatening, Petition, DYSP, Parents, Complaint, Mobile phone, Press Meet, Ayisha's death; Action committee demands crime branch probe.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia