city-gold-ad-for-blogger

സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പോലീസിന് പ്രശംസ; യൂണിഫോമില്‍ തന്നെ കുളത്തിലേക്ക് എടുത്തുചാടിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് പൊലീസ് മേധാവിയുടെ പാരിതോഷികം

കാസര്‍കോട്:  (www.kasargodvartha.com 28.06.2020) സമയോചിത
ഇടപെടലിലൂടെ യുവാവിന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പോലീസിന് പ്രശംസ. യൂണിഫോമില്‍ തന്നെ കുളത്തിലേക്ക് എടുത്തുചാടിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് പൊലീസ് മേധാവിയുടെ പാരിതോഷികം. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലെ  സിവില്‍ പോലീസ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാറിനാണ് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ചെമ്മനാട് പാലിച്ചിയടുക്കം നെച്ചിപ്പടുപ്പിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപോയ ചേരൂരിലെ അഹ് മദിന്റെ മകന്‍ മുഹമ്മദ് ഫിറോസിനെ (19)യാണ് മേല്‍പ്പറമ്പ് എസ് ഐ പത്മനാഭന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജ്ഞിത്ത്, കൃഷേഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പോലീസിന് പ്രശംസ; യൂണിഫോമില്‍ തന്നെ കുളത്തിലേക്ക് എടുത്തുചാടിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് പൊലീസ് മേധാവിയുടെ പാരിതോഷികം

പോലീസ് ജീപ്പ് ഇതുവഴി പോകുന്നത് കണ്ടാണ് ഒപ്പം കുളിച്ചു കൊണ്ടിരുന്ന ചെങ്കളയിലെ അഹ് മദ് മന്‍സൂര്‍ (19), അഞ്ചാംമൈല്‍ കനിയടുക്കത്തെ ഇസ്ബാഹ് റഹ് മാന്‍ (19), ചെങ്കള റഹ് മത്ത് നഗറിലെ മുഹമ്മദ് സഫീര്‍ (20), റഹ് മത്ത് നഗറിലെ മുഹമ്മദ് ഫയാസ് (19), റഹ് മത്ത് നഗറിലെ അജീര്‍ മുഹമ്മദ് ഹനീഫ് (19) എന്നിവര്‍ നിലവിളിച്ചു കൊണ്ട് പോലീസിനെ വിവരമറിയിച്ചത്. ജീപ്പ് നിര്‍ത്തിയ ഉടനെ പോലീസുകാരനായ രഞ്ജിത്ത് യൂണിഫോമില്‍ തന്നെ കുളത്തില്‍ ചാടുകയായിരുന്നു.

മൂന്ന് നാല് തവണ മുങ്ങിയിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിയാതായതോടെ ഒപ്പമുള്ളവര്‍ നിലവിളിച്ചു. ഒടുവില്‍ കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊക്കിയെടുത്ത് കരക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കി ദേളി എച്ച്.എന്‍.സി. ആശുപത്രിയെത്തിച്ച് ചികിത്സ നടത്തിയപ്പോഴാണ് യുവാവിന് ബോധം തിരിച്ച് കിട്ടിയത്.


Keywords:  kasaragod, news, Kerala, Police, Award, Award for Police officer who rescue youth from pond

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia