പാലത്തിന് സമീപം ഓടോ റിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു
Feb 3, 2021, 11:40 IST
മൂന്നാംകടവ്: (www.kasargodvartha.com 03.02.2021) പാലത്തിന് സമീപം ഓടോ റിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. മൂന്നാംകടവ് പാലത്തിന് സമീപമുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. രാവണേശ്വരം കളരിക്കാലിലെ ആർ ചന്ദ്രൻ (52) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് സ്റ്റാൻഡിലെ ഓടോ റിക്ഷ ഡ്രൈവറാണ്. കുണ്ടംകുഴിയിലേക്ക് പോവുകയായിരുന്നു.
ഭാര്യ: ചന്ദ്രാവതി. മക്കൾ: ചാന്ദിനി, ചന്ദ്രജിത്ത്, ചന്ദ്രബാബു. സഹോദരങ്ങള്‍: ശശി, സുരേഷ്, ശാരദ, ശൈലജ, സിന്ധു, ബിന്ദു, മഞ്ചു, രാധ.
Keywords: Kerala, News, Kasaragod, Accident, Auto Driver, Accidental Death, Death, Bridge, Auto rickshaw overturned near the bridge and the driver died.
< !- START disable copy paste -->