Court Verdict | ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധി
Nov 28, 2023, 10:55 IST
കാസർകോട്: (KasargodVartha) ഓടോറിക്ഷ ഡ്രൈവർ ബളാംതോട് ചാമുണ്ഡിക്കുന്ന് മുന്തന്റെ മൂലയിലെ എല്‍ അരുണ്‍ മോഹനെ (ലാല്‍-22) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം ജോസഫിനെ (58) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം. ശനിയാഴ്ച ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
2014 ജൂൺ 25ന് രാത്രി 10 മണിയോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം നടന്നത്. ഓടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന അരുൺ മോഹൻ, സുഹൃത്ത് ബിജു കെ ജെ എന്നിവരെ ഓടോറിക്ഷ തടഞ്ഞുനിർത്തി പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് കേസ്. അരുൺ മോഹൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജു ഏറെനാൾ ചികിത്സയിലായിരുന്നു. വീട്ടില്‍കൊണ്ടുവിടാന്‍ ഓടോറിക്ഷഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടർന്ന് ജോസഫ് ഇവരുമായി വാക് തർക്കത്തിലേർപ്പെടുകയും ആക്രമിക്കുകയും ആയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. കേസിൽ ദൃക്‌സാക്ഷി കൂറുമാറിയെങ്കിലും കേസ് തെളിയിക്കാൻ പ്രോസിക്യൂഷനായി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന എം കെ സുരേഷ്കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഇ ലോഹിതാക്ഷൻ ഹാജരായി.
Also Read: