city-gold-ad-for-blogger

ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.08.2020) ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. കോളംകുളത്തെ ചേലക്കാട് വീട്ടിൽ ബിനീഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ബിനീഷ് കുഴഞ്ഞു വീണത്. ഇവിടെ നിന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. 
ഓട്ടോ റിക്ഷാ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു



ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് ബിനീഷ് ഭാര്യയോടൊപ്പം പരപ്പയിലെ ആശുപത്രിയിൽ പോയത്. ഇവിടെ നിന്നും രക്ത പരിശോധനക്ക് നൽകിയിരുന്നു. പരിശോധന ഫലം കാത്തിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൊളംകുളത്തെ ഓട്ടോ ഡ്രൈവറായ ബിനീഷ് നേരത്തെ സ്വാകര്യ ബാറിൽ ജീവനക്കാരനായിരുന്നു.
 
ഭാര്യ: അർച്ചന, മക്കൾ: സോണിയ, ഡോൺ. 


Keywords: News, Kerala, Kasaragod, Vellarikundu, death, Cardiac Arrest, Auto-rickshaw driver died after cardiac arrest
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia