city-gold-ad-for-blogger

പോലീസ് മര്‍ദിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 08/03/2017) റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോയുമായി എത്തിയ ഡ്രൈവറെ പോലീസ് മര്‍ദിച്ചതായി പരാതി. നുള്ളിപ്പാടിയിലെ സതീഷ് ഗോപിയുടെ മകന്‍ എസ് ശൈലേഷി (40) നാണ് പോലീസ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
പോലീസ് മര്‍ദിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍

ഓട്ടോ നിര്‍ത്തി റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ ക്യൂനില്‍ക്കുമ്പോള്‍ ട്രാഫിക് എസ് ഐയും പോലീസുകാരനും യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ശൈലേഷിന്റെ പരാതി. തുടര്‍ന്ന് ശൈലേഷിനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെവെച്ചും മര്‍ദിച്ചതായും പരാതിയുണ്ട്.

പരിക്കേറ്റ ശൈലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശൈലേഷ് ജില്ലാ പോലീസ് മേധാവിക്കും ആര്‍ ടി ഒക്കും പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Police, Attack, Injured, Custody, Auto Driver, Auto driver hospitalized after assault 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia