പോലീസ് മര്‍ദിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍
Mar 8, 2017, 11:50 IST
ഓട്ടോ നിര്‍ത്തി റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ ക്യൂനില്‍ക്കുമ്പോള്‍ ട്രാഫിക് എസ് ഐയും പോലീസുകാരനും യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ശൈലേഷിന്റെ പരാതി. തുടര്‍ന്ന് ശൈലേഷിനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെവെച്ചും മര്‍ദിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റ ശൈലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശൈലേഷ് ജില്ലാ പോലീസ് മേധാവിക്കും ആര്‍ ടി ഒക്കും പരാതി നല്‍കി.
Keywords: Kasaragod, Kerala, Police, Attack, Injured, Custody, Auto Driver, Auto driver hospitalized after assault