Lok Sabha election | കാസർകോട്ട് 10.51 ലക്ഷം വോടര്‍മാര്‍; 12,559 പേർ കന്നിക്കാർ; ലോക്‌സഭ തിരഞ്ഞെടുപ്പിന് എല്ലാവിധ ഒരുക്കങ്ങളുമായി അധികൃതർ; ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദം; ബാനറുകളിലും ബോർഡിലുമടക്കം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾ ഒഴിവാക്കാൻ നിർദേശം
Mar 18, 2024, 20:27 IST
കാസർകോട്: (KasargodVartha) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് 2024 പ്രഖ്യാപിച്ചതോടെ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും മാധ്യമങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കേണ്ടതാണ്. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനും മാധ്യമ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി. കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
സ്‌പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി തൃക്കരിപ്പൂര്‍ മണ്ഡലം അസി. റിട്ടേണിങ് ഓഫീസറും ഡപ്യൂട്ടി കളക്ടറുമായ പി.ഷാജുവിനെ നിയോഗിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ ജഗ്ഗി പോളിനേയും കാസര്‍കോട് നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ബിനുമോനെയും ഉദുമ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ നിര്‍മ്മല്‍ റീത്ത ഗോമസിനേയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദിനേയും തൃക്കരിപ്പൂര്‍ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ റവന്യൂ റിക്കവറി പി.ഷാജുവിനെയും നിയോഗിച്ചിട്ടുണ്ട്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്നും 100 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥിയുടെത് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശാനുമതി. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശനത്തിനനുസരിച്ച് കാസര്‍കോട് ജില്ലാ റിട്ടേണിംഗ് ഓഫീസറുടെ ( ജില്ലാ കലക്ടര്‍) ചേമ്പര്‍ മുതല്‍ കലക്ടറേറ്റ് പ്രധാന കവാടം വരെയാണ് നൂറു മീറ്റര്‍ പരിധി. സ്ഥാനാര്‍ത്ഥികള്‍ പ്രധാന കവാടം വഴി വരേണ്ടതാണ്. അതിര്‍ത്തി പരിധി പൂര്‍ണ്ണമായും ഡി.വൈ.എസ്.പി റാങ്കിലുള്ള മണ്ഡലത്തിലെ നോഡല്‍ ഓഫീസറായ പോലിസ് ഓഫീസറുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കണം.
പരിശീലനങ്ങള്‍
കാസര്‍കോട് ജില്ലയില്‍ മൂന്ന് സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരും 11 ജില്ലാ തല മാസ്റ്റര്‍ ട്രെയ്നര്‍മാരും 58 അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരും പരിശീലനങ്ങള്‍ നല്‍കി വരുന്നു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് കഅട ആണ് പരിശീനത്തിന്റെ നോഡല്‍ ഓഫീസര്‍.
ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും സെക്ടററല്‍ ഓഫീസര്‍മാര്‍ക്കും സെക്ടററല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും റിട്ടേണിങ് ഓഫീസറുടെ സ്റ്റാഫിനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ സ്റ്റാഫിനും ഇ.ആര്‍.ഒമാരുടെ സ്റ്റാഫിനും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ക്കും, സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടിം, ക്‌സപന്റിച്ചര്‍ മോണിറ്ററിങ് ടീം, എം.സി.എസി ടിം, പ്‌സറ്റല്‍ ബാലറ്റ ആന്റ് ഇ.ടി.പി.ബി.എസ്, ഹരിത തെരഞ്ഞെടുപ്പ്, അസംബ്ലിതല മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം, മാധ്യമങ്ങള്‍, മാതൃകാ പെരുമാറ്റ ചട്ടവും കണ്‍ട്രോള്‍ റൂം, ഇ.ഇ.എം അക്കൗണ്ടിങ് ടീം എന്നിവര്‍ക്ക് പരിശീലനങ്ങള്‍ നല്‍കി.
സ്വീപ്പ്
2024 പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും വോട്ടവകാശ ബോധവത്ക്കരണത്തിനുമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജനുവരി 18 മുതല്‍ 25 വരെ ജില്ലയിലെ വിവിധ കോളേജ് ക്യാമ്പസുകളിലും പോതു ഇടങ്ങളിലും പ്രധാന പട്ടണങ്ങളിലും കോളനികളിലും വോട്ട് വണ്ടി പ്രചരണം നടത്തി. സംസ്ഥാനതല, ജില്ലാ തല മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ വിവിധ കോളേജുകളില്‍ നടന്ന പരിപാടികളില്‍ ക്ലാസെടുത്തു. തെരുവോര ചിത്ര രചന, മാജിക്ക്, പൂക്കള മത്സരം, മെഗാ തിരുവാതിരഇലക്ഷന്‍ ക്വിസ് തുടങ്ങിയ പരിപാടികളും സ്വീപ്പിന്റെ ഭാഗമായി നടത്തി.
വനിതാ ദിനത്തില്‍ ജില്ലയിലെ താര പ്രചാരകരും വനിതാ ഐക്കണുമായി രണ്ട് യുവ കായിക പ്രതിഭകളെ തെരഞ്ഞെടുത്തു. ഷോട്ട് പുട്ട് ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാഷണല്‍ റെക്കോര്‍ഡ് നേടിയ അനുപ്രിയയും ഡിസ്‌കസ് ത്രോയില്‍ നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പയിന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ അഖില രാജുവും ആണ് ജില്ലയിലെ താര പ്രചാരകര്‍.
ഡെമ്പ്, കണ്‍ട്രോള്‍ റൂം
ജില്ലാതല തെരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനും (റലാു) കമ്മ്യൂണിക്കേഷന്‍ പ്ലാനും പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1950 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
വോട്ടര്‍ പട്ടിക
ജനുവരി 22ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ ഒന്നിലധികം വോട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി വിവിധ യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം അവസാന ഘട്ട ശുദ്ധീകരണ പ്രവര്‍ത്തനമായി ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്നു. ജില്ലയില്‍ 983 പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു. ഗ്രാമസഭകളില്‍ വോട്ടര്‍ പട്ടിക ഉറക്കെ വായിച്ചു. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയില്‍പെടുമ്പോള്‍ അവിടെ നിന്ന് തന്നെ ഫോം 6, ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബി.എല്‍.ഒ മാരെ ഏല്‍പ്പിച്ചു. മഞ്ചേശ്വരത്ത് 205, കാസര്‍കോട് 190, ഉദുമ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂര്‍ 194 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റെഷനുകളുടെ എണ്ണം. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 128 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 54 അപേക്ഷകളും തിരുത്തലുകളള്‍ വരുത്തുന്നതിനായി 91 അപേക്ഷകളും ലഭിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 129 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 80 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 66 അപേക്ഷകളും ലഭിച്ചു. ഉദുമ നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 111 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 59 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 78 അപേക്ഷകളും ലഭിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 214 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 83 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 84 അപേക്ഷകളും ലഭിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 138 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 157 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 51 അപേക്ഷകളും ലഭിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍പ്പെട്ട 388 വ്യക്തികളും കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ 382 വ്യക്തികളും ഉദുമ നിയോജക മണ്ഡലത്തിലെ 567 വ്യക്തികളും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 56 വ്യക്തികളും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 123 വ്യക്തികളും മരണപ്പെട്ടതായി തിരിച്ചറിഞ്ഞു.
ജില്ലയില്‍ 10,51,111 വോട്ടര്‍മാര്‍
കാസര്‍കോട് ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്ത്. നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.
കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ 3,68,244 വോട്ടര്‍മാര്‍. 86,397 പുരുഷ വോട്ടര്‍മാരും 95,900 സ്ത്രീവോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 1,82,299 വോട്ടര്‍മാരാണ് പയ്യന്നൂര്‍ മണ്ഡലത്തിലുള്ളത്. 84,927 പുരുഷ വോട്ടര്‍മാരും 1,01,018 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,85,945 വോട്ടര്‍മാരാണ് കല്ല്യാശ്ശേരി മണ്ഡലത്തിലുള്ളത്.
കുറവ് വോട്ടര്‍മാര്‍ കാസര്‍കോട് മണ്ഡലത്തില്‍
നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്‍മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.
മണ്ഡലം തിരിച്ച കണക്കുകള്‍ (മറ്റ് മണ്ഡലങ്ങള്‍)
ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്‍മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍
കാസര്‍കോട് ജില്ലയില്‍ 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്‍മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്‍മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്‍മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്.
കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ 6794 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 1893 പുരുഷ വോട്ടര്‍മാരും 1589 സ്ത്രീ വോട്ടര്‍മാരുമായി 3482 കന്നി വോട്ടര്‍മാരാണുള്ളത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1643 പുരുഷ വോട്ടര്‍മാരും 1669 സ്ത്രീ വോട്ടര്‍മാരുമായി 3312 കന്നി വോട്ടര്‍മാരാണുള്ളത്.
തിരിച്ചറിയല്‍ കാര്‍ഡ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച മുഴുവന്‍ തീരിച്ചറിയല്‍ കാര്‍ഡുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. താമസം മാറിപ്പോയതോ, സ്ഥലത്ത് ഇല്ലാത്തതോ മരണപ്പെട്ടതോ ആയ വ്യക്തികളെ കണ്ടെത്തുന്നതിന് ബി.എല്‍.ഒ മാര്‍ മുഖേനെ നേരിട്ട് വീടുകളില്‍ ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലിസ്റ്റുകള്‍ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിംഗ് ബൂത്തില്‍ താഴെ പറയുന്ന ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്
1) ആധാര്‍ കാര്‍ഡ്
2) തൊഴില്‍ കാര്‍ഡ്
3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്
4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5) ഡ്രൈവിംഗ് ലൈസന്‍സ്
6) പാന്‍ കാര്‍ഡ്
7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്
8) ഇന്ത്യന്‍ പാസ്പ്പോര്‍ട്ട്
9)ഫോട്ടോഗ്രാഫുള്ള പെന്‍ഷന്‍ രേഖ
10) ഫോട്ടോഗ്രാഫുള്ള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക് ലിമിറ്റഡ് കമ്പനി സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്
11) എം.പി, എം.എല്‍.എ, എം.എല്‍.സി ഔദ്യോഗിക തിരിച്ചറിയല്‍ രേഖ
12) കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്
പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം
ജില്ലയിലെ 983 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കുടിവെള്ളം, റാമ്പ്, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും.
ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ഫ്ളാഗിങ് പൂര്‍ത്തിയായി. ഇവര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കും. 85 യസ്സിന് മുകളില്‍ പ്രായമുള്ള വോട്ടെടുപ്പിന് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായ പോളിങ് സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും കോവിഡ് പോസിറ്റീവ് ആയ സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും.
മാര്‍ച്ച് 18 വരെ ജില്ലയില്‍ 10527 ഭിന്നശേഷി വോട്ടര്‍മാര്‍
മാര്‍ച്ച് 18 വരെ ജില്ലയില്‍ 6226 പുരുഷ വോട്ടര്‍മാരും 4301 സ്ത്രീ വോട്ടര്‍മാരുമായി 10527 ഭിന്നശേഷി വോട്ടര്‍മാരാണ് ഫ്‌ളാഗ് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 1572 പുരുഷ വോട്ടര്‍മാരും 1030 സ്ത്രീ
വോട്ടര്‍മാരുമായി 2602 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ലാഗ് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ 1133 പുരുഷ വോട്ടര്‍മാരും 674 സ്ത്രീ വോട്ടര്‍മാരും 1807 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ലാഗ് ചെയ്തു. ഉദുമ മണ്ഡലത്തില്‍ 1603 പുരുഷ വോട്ടര്‍മാരും 1107 സ്ത്രീ വോട്ടര്‍മാരുമായി 2710 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1008 പുരുഷ വോട്ടര്‍മാരും 794 സ്ത്രീ വോട്ടര്‍മാരുമായി 1802 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 910 പുരുഷ വോട്ടര്‍മാരും 696 സ്ത്രീ വോട്ടര്‍മാരുമായി 1606 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്‌ളാഗ് ചെയ്തു.
മാര്‍ച്ച് 18 വരെ ജില്ലയില്‍ 5138, 85 പ്ലസ് വോട്ടര്‍മാര്‍
മാര്‍ച്ച് 18 വരെ ജില്ലയില്‍ 1747 പുരുഷ വോട്ടര്‍മാരും 3391 സ്ത്രീ വോട്ടര്‍മാരുമായി 5138 85 പ്ലസ് വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പുരുഷ വോട്ടര്‍മാരും 433 സ്ത്രീ വോട്ടര്‍മാരുമായി 692 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 329 പുരുഷ വോട്ടര്‍മാരും 430 സ്ത്രീ വോട്ടര്‍മാരുമായി 759 85പ്ലസ് വോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 339 പുരുഷ വോട്ടര്‍മാരും 640 സ്ത്രീ വോട്ടര്‍മാരുമായി 979 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 414 പുരുഷ വോട്ടര്‍മാരും 964 സ്ത്രീ വോട്ടര്‍മാരുമായി 1378 85പ്ലസ് വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 406 പുരുഷ വോട്ടര്‍മാരും 924 സ്ത്രീ വോട്ടര്‍മാരുമായി 1330 85പ്ലസ് വോട്ടര്‍മാരാണുള്ളത്.
നാമനിര്‍ദ്ദേശ പ്രക്രിയ
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന പ്രകിയ:
ഓണ്‍ലൈനായി നോമിനേഷന്‍ നല്‍കുന്നത് :
1) സി.ഇ.ഒ/ഡി.ഇ.ഒയുമാരുടെ വെബ്സൈറ്റുകളിലൂടെയും നോമിനേഷന്‍ പത്രിക ലഭിക്കുന്നതാണ്. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ചതിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിടുന്നതിന് മുമ്പ് ഫോം പ്രിന്റെടുത്ത് പരിശോധിക്കാവുന്നതാണ്. സത്യവാങ്മൂലവും സി.ഇ.ഒ/ഡി.ഇ.ഒയുമാരുടെ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി പൂരിപ്പിക്കാവുന്നതാണ്.
2) ഓണ്‍ലൈനായും ട്രഷറിലൂടെയും സെക്യൂരിറ്റി പണം നിക്ഷേപിക്കാം.
3) ഓണ്‍ലൈനായി സ്ഥാനാര്‍ത്ഥിക്ക് ഇലക്ടര്‍ സര്‍ട്ടിഫിക്കഷന് വേണ്ടി അപേക്ഷിക്കാം.
ഇത് കൂടാതെ കമ്മീഷന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍
1) നോമിനേഷന്‍ പത്രിക പരിശോധിക്കാനും മറ്റു നടപടികള്‍ ചെയ്യുവാനും റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറില്‍ മതിയായ സൗകര്യമുണ്ടായിരിക്കണം.
2) ഓരോ സ്ഥാനാര്‍ത്ഥിക്കും നോമിനേഷന്‍ പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ നിശ്ചിത സമയം നല്‍കണം.
3) നോമിനേഷന്‍ പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം
സത്യപ്രസ്താവന
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഫോം 26ല്‍ സത്യപ്രസ്താവന നല്‍കണം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ടി.വി ചാനലുകളിലൂടെയും വിവരങ്ങള്‍ നല്‍കണം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള തീയ്യതിക്ക് മൂന്ന് ദിവസം മുന്‍പ്, തൊട്ടടുത്ത അഞ്ചു മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ ഒന്‍പതാം ദിവസം മുതല്‍ പ്രചരണം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ എന്നിങ്ങനെയായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്.
ഹരിത തെരഞ്ഞെടുപ്പ്
2024 ലെ പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ഹരിത പരിപാലനചട്ടം വിജയകരമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപല്‍ക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാന്‍ കഴിയുന്നതും, പുനഃചംക്രമണത്തിനു വിധേയമാക്കുവാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദ്ദമായി നടത്തുക എന്നതാണ് ലക്ഷ്യം.
വിവിധ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍ സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലിന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ.
പി.വി.സി ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. 100%, കോട്ടണ്‍, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ.
നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമ നടപടികള്‍ സ്വീകരിക്കും. രാഷ്ട്രിയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതാണ്. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മാതൃകാ പെരുമാറ്റ ചട്ടം
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റ ചട്ട പാലനം ഉറപ്പാക്കുന്നതിനായി വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പെരുമാറ്റചട്ടം കര്‍ശനമായും പാലിക്കേണ്ടതാണ്.
ലോ ആന്റ് ഓര്‍ഡര്‍
സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമസമാധാന പാലനം ഉറപ്പാക്കുന്നതിനും എസ്.പി പി. ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേന പ്രവര്‍ത്തിച്ചു വരികയാണ്. കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കൂര്‍ഗ്ഗ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി അന്തര്‍ സംസ്ഥാന ബോര്‍ഡര്‍ മീറ്റിങ് ചേര്‍ന്നു.
ചിലവ് നിരീക്ഷണം
സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിലവ് കൃത്യമായി നിരീക്ഷിക്കും. ഇതിനായി എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍, അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍, ഫലൈയിങ് സ്‌ക്വാര്‍ഡ്, സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം, വീഡിയോ സര്‍വ്വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹകരണം, ബാങ്കുകളുടെ സഹകരണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കാവുന്ന തുക 95 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കും. പത്ര, ദൃശ്യ, ശ്രാവ്യ, സമൂഹമാധ്യമങ്ങള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന ജില്ലാ മീഡിയാ സെല്ലില്‍ നിരീക്ഷിക്കും. പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ, പ്രകോപന പരമായ വാര്‍ത്തകള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കാതെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ത്ഥികളുടെ ചിലവ് ഇനത്തില്‍ കണക്കാക്കും. ജില്ലാതല മീഡിയാ സെല്ലിന്റെ ഭാഗമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയും സോഷ്യല്‍ മീഡിയ സെല്ലും പ്രവര്‍ത്തിക്കും.
സെന്‍ട്രല്‍ ഒബ്സര്‍വര്‍മാര്‍
ജനറല്‍ ഒബസര്‍വര്‍, പോലീസ് ഒബ്സര്‍വര്‍, സ്പെഷ്യല്‍ ഒബ്സര്‍വര്‍, എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍ എന്നിവര്‍ ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.
ഫെസിലിറ്റേഷന്‍ സെന്റര്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ഉറപ്പാക്കാനുള്ള തപാല്‍ വോട്ട് സൗകര്യം നല്‍കുന്നതിനായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.
ഐ.ടി ആപ്ലിക്കേഷന്‍
സി വിജില്‍ - പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഒരുക്കിയ ആപ്പ്
സുവിധ പോര്‍ട്ടല്‍- സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാമനിര്‍ദ്ദേശം, അനുമതികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്
ക്നോ യുവര്‍ കാന്റിഡേറ്റ്- സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അറിയാന്‍
വോട്ടര്‍ ടേണ്‍ ഒട്ട് ആപ്പ്- വോട്ടെടുപ്പില്‍ പങ്കെടുത്ത വോട്ടര്‍മാരുടെ എണ്ണം അറിയാന്‍
എന്‍കോര്‍ പോര്‍ട്ടല്‍- സി.ഇ.ഒ, ഡി.ഇ.ഒ, ആര്‍.ഒ, എ.ആര്‍.ഒ,സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഉപയോഗിക്കാന്‍
ഇ.വി. എം മാനേജ്മെന്റ് സിസ്റ്റം-ഇ.വി. എം പ്രവര്‍ത്തനങ്ങള്‍ക്ക്
ബി.എല്‍.ഒ ആപ്പ്- ബി.എല്‍.ഒ മാരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്
ഇ.ആര്‍.ഒ നെറ്റ് - ഇലക്ഷന്‍ റോള്‍ മാനേജ്മെന്റ്
ഇ.എസ്.എം.എസ്- പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന്

Keywords: News, Top-Headlines, Kasargod, Kasaragod-News , Kerala, Kerala-News, Lok-Sabha-Election-2024, Authorities gearing up for Lok Sabha elections.
< !- START disable copy paste -->