city-gold-ad-for-blogger

തെങ്ങിന്‍ തൈകളുമായി വ്യാജന്‍മാര്‍: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

കാസര്‍കോട്: (www.kasargodvartha.com 03.07.2020) കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം(സി.പി.സി.ആര്‍.ഐ), കൃഷി വകുപ്പ് അംഗീകാരമുളള നേഴ്സറികള്‍ എന്നിവിടങ്ങളില്‍ നിന്നുളള അത്യുത്പാദന ശേഷിയുളള തെങ്ങിന്‍ തൈകളാണെന്ന വ്യാജേന പല പ്രദേശങ്ങളിലും തെങ്ങിന്‍ തൈകള്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സത്യാവസ്ഥ മനസ്സിലാക്കാതെ ആരും തട്ടിപ്പിനിരയാവരുതെന്നും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. സി.പി.സി.ആര്‍.ഐ ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍തൈകള്‍ സ്ഥാപനത്തിന്റെ കായംകുളം, കാസര്‍കോട് എന്നിവിടങ്ങളിലെ ഫാമുകള്‍ വഴിയും കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉദ്പാദിപ്പുക്കുന്ന തെങ്ങിന്‍തൈകള്‍ അതാത് ഫാമുകള്‍ വഴിയും കൃഷിഭവനുകള്‍ മുഖാന്തിരവുമാണ് വിതരണം ചെയ്യുന്നത്.
തെങ്ങിന്‍ തൈകളുമായി വ്യാജന്‍മാര്‍: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

നിലവില്‍ നാളികേര വികസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ അതാത് കൃഷിഭവനിലൂടെയാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സിപിസിആര്‍ഐ / കൃഷി വകുപ്പ് അംഗീകൃതം എന്ന പേരില്‍ തെങ്ങിന്‍തൈകള്‍ വില്‍ക്കുന്നവരുടെ വലയില്‍ വീഴരുതെന്നും കൃഷി ഡയറക്ടര്‍ അറിയിച്ചു.



Keywords: Kasaragod, Kerala, News, CPCRI, Fake, Attention about fake coconut tree

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia