city-gold-ad-for-blogger

Theft | കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്നതോടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞു; മൂന്നേ മുക്കാൽ പവൻ സ്വർണം പിടിച്ച് പറിക്കാൻ ശ്രമം; യുവതി ചെറുത്ത് നിന്നു, മോഷ്ടാവിന് കിട്ടിയത് കാൽ പവൻ താലി മാത്രം

കാഞ്ഞങ്ങാട്: (KasargodVartha) കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്നതോടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് മൂന്നേ മുക്കാൽ പവൻ സ്വർണം പിടിച്ച് പറിക്കാൻ ശ്രമിച്ചു. യുവതി ചെറുത്ത് നിന്നതിനാൽ മോഷ്ടാവിന് കാൽ പവൻ താലി മാത്രമാണ് കിട്ടിയത്. ബല്ല കടപ്പുറത്തെ ഐസ്ക്രീം വ്യാപാരി ഖാദറിന്റെ ഭാര്യ മൈമൂനയുടെ മൂന്നേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പിടിച്ച് പറിക്കാൻ ശ്രമിച്ചത്.

Theft | കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്നതോടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞു; മൂന്നേ മുക്കാൽ പവൻ സ്വർണം പിടിച്ച് പറിക്കാൻ ശ്രമം; യുവതി ചെറുത്ത് നിന്നു, മോഷ്ടാവിന് കിട്ടിയത് കാൽ പവൻ താലി മാത്രം

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ജോലിക്കിടെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നതും കണ്ണിലേക്ക് ശക്തമായി മുളക് പോയി എറിയുകയുമായിരുന്നുവെന്ന് മൈമൂന പറഞ്ഞു. അപകടം മനസിലാക്കിയ മൈമൂന മാല ഷോൾ കൊണ്ട് മറച്ച് പിടിച്ചതിനാൽ മോഷ്ടാവിന് താലി മാത്രമേ പൊട്ടിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ.

യുവതിയുടെ നിലവിളി കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഇരുട്ടായതിനാൽ ഒന്നിൽ കൂടുതൽ പേർ മോഷണം നടത്തിയവരിൽ ഉണ്ടായിരുന്നുവോയെന്ന കാര്യം വ്യക്തമല്ല. സംഭവം സംബന്ധിച്ച് ഫോണിൽ വിവരം അറിയിച്ചതല്ലാതെ പരാതി കിട്ടിയിട്ടില്ലെന്ന് ഹൊസ്ദുർഗ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Kanhangad, Theft, Malayalam News, Crime, Woman, Police, Attempt to snatch gold chain.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia