Booked | 'പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി സ്ത്രീകള്‍ക്ക് നേരെ കത്തി വീശി'
Sep 22, 2023, 21:14 IST
നീലേശ്വരം: (www.kasargodvartha.com) പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി സ്ത്രീകള്‍ക്ക് നേരെ കത്തി വീശി പരാക്രമം കാട്ടിയെന്ന് പരാതി. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
കര്‍ണാടക സ്വദേശിയായ യുവാവാണ് വീട്ടില്‍ കയറി അക്രമം നടത്തിയതെന്നാണ് പരാതി. വീടിന്റെ പിറക് വശത്ത് കൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കടന്നത്. ഈ സമയം അടുക്കളയില്‍ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു.
അകത്ത് കടന്ന യുവാവ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവര്‍ മുറിയില്‍ കയറി വാതിലടച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ യുവാവ് ശുചിമുറിയില്‍ കയറി ഒളിച്ചു. പൊലീസ് യുവാവിനെ പുറത്തിറക്കി കസ്റ്റഡിയിലെടുത്തു. യുവാവ് വീട്ടില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുവാവ് മോഷണത്തിനെത്തിയതാണോയെന്ന് സംശയമുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ യുവാവ് മാനസിക അസ്വസ്ഥത കാണിച്ചത് അടവാണോയെന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടക സ്വദേശിയായ യുവാവാണ് വീട്ടില്‍ കയറി അക്രമം നടത്തിയതെന്നാണ് പരാതി. വീടിന്റെ പിറക് വശത്ത് കൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കടന്നത്. ഈ സമയം അടുക്കളയില്‍ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു.
യുവാവ് മോഷണത്തിനെത്തിയതാണോയെന്ന് സംശയമുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ യുവാവ് മാനസിക അസ്വസ്ഥത കാണിച്ചത് അടവാണോയെന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Attacking Woman; Case Against Migrant Labour, Kasaragod, News, Police Booked, Complaint, CCTV, Woman, Knife, Custody, Kerala News.