സഹോദരിമാരായ 2 പെൺകുട്ടികൾക്ക് നേരെ ബൈകിലെത്തി ലൈംഗീകാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും പിഴയും
Sep 23, 2021, 23:32 IST
കാസർകോട്: (www.kasargodvartha.com 23.09.2021) സഹോദരിമാരായ 2 പെൺകുട്ടികൾക്ക് നേരെ ബൈകിലെത്തി ലൈംഗീകാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും പിഴയും. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ എം അബ്ദുൽ ഹമീദ് (39) നെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവ് ശിക്ഷ അനുഭവിക്കണം.
2015 ജൂൺ 23 ന് രാവിലെ ഒമ്പത് മണിക്ക് മുള്ളേരിയ ദേലംപാടിയിലാണ് സംഭവം. 13 ഉം 9 ഉം വയസുള്ള സഹോദരിമാർ സ്കൂളിലേക്ക് നടന്നു പോകുന്ന വഴിയിൽ വെച്ച് ബൈകിൽ എത്തിയ പ്രതി ലൈംഗീകാതിക്രമം നടത്തിയെന്നായിരുന്നു കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് ആദൂർ എസ് ഐ ആയിരുന്ന എ പി ബേഡുവാണ്.
2015 ജൂൺ 23 ന് രാവിലെ 8.45 മണി സമയത്ത് ആദൂർ അടുക്ക പൂത്തപ്പലം റോഡിൽ വെച്ച് സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബൈകിൽ വന്ന പ്രതി ചുരിദാറിൻ്റെ ഷാൾ ഉൾപെടെ വലതു കൈക്ക് പിടിച്ച് വലിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. ഈ കേസിലും കേസന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് ആദൂർ എസ് ഐ യായിരുന്ന എ പി ബേഡു തന്നെയായിരുന്നു.
Keywords: Kerala, News, Kasaragod, Attack, Case, Accused, Girl, Jail, Sentenced, Fine, Top-Headlines, Court order, Attack on 14-year-old girl case; accused jailed and fined.
< !- START disable copy paste -->