Attack | 'യൂത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രടറി മാർട്ടിൻ ജോർജിന് നേരെ വധശ്രമം'; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ
Feb 17, 2023, 11:15 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) യൂത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രടറി മാലോം സ്വദേശി മാർട്ടിൻ ജോർജിന് നേരെ വധശ്രമം നടന്നതായി പരാതി. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കോടോം എരുമക്കുളത്തുവെച്ചാണ് സംഭവം. കല്ല്യോട്ട് കൃപേഷ് - ശരത് ലാൽ അനുസ്മരണ പരിപാടി കഴിഞ്ഞ് മാലോത്തെ വീട്ടിലേക്ക് ബൈകിൽ വരുന്നതിനിടെ മാർട്ടിനെ എരുമക്കുളത്ത് വെച്ച് ഒരുസംഘം സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയും മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
മാർട്ടിന്റ കൂടെയുണ്ടായിരുന്ന യൂത് കോൺഗ്രസ് പ്രവർത്തകൻ ബളാലിലെ രഞ്ജിത് അരിങ്കല്ലിനെ കുറച്ച് പേർ ചേർന്ന് ബലം പ്രയോഗിച്ച് പിടിച്ചുനിർത്തുകയും പിന്നീട് സംഘമായി എത്തിയ സിപിഎം പ്രവർത്തകർ മാർട്ടിനെ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മാർട്ടിന്റെ ചെവികൾക്കും തലയ്ക്കും പരുക്കേറ്റതായാണ് വിവരം. ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർട്ടിനെ വിദഗ്ദ ചികിത്സയ്ക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
മാർട്ടിൻ ജോർജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്നും ഉന്നതനേതാകളുടെ അറിവോടെയാണ് അക്രമണമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.