മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്
Jul 30, 2017, 11:05 IST
പടന്ന: (www.kasargodvartha.com 30.07.2017) മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. ഐ.എന്‍.ടി.യു.സി (ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍) പ്രവര്ത്തകന് ഓരിയിലെ പി.കെ. സുഗുണന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായത്.
ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ സുഗുണന് വീട്ടിലില്ലായിരുന്നു. ഭാര്യയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചെറുവത്തൂര്‍ സബ് സ്റ്റേഷന് ജീവനക്കാരനാണ് സുഗുണന്. വൈദ്യുതി മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ് സുഗുണന്.
ഇതിനു പിന്നാലെയാണ് വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ടുമാരായ കെ.കെ. രാജേന്ദ്രന്, പി.കെ. ഫൈസല്‍, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി മഹേഷ് കരിമ്പില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padanna, Attack, House, Attack against INTUC worker's house