Railway Station | കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ടികറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ട് പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന കവാടം തുറന്നു; ഇനി മഴയും വെയിലും കൊള്ളാതെ കയറാം; വഴിതുറന്നത് നാസര്‍ ചെര്‍ക്കളം മണിക്കൂറുകളോളം കുത്തിയിരുന്ന് നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍
Jul 5, 2023, 20:52 IST
കാസര്‍കോട്: (www.kasargodvartha.com) യാത്രക്കാരുടെ ഏറെ നാളുകളായുള്ള ആവശ്യത്തിനൊടുവില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ടികറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള പ്രവേശനം കവാടം തുറന്നു. ബുധനാഴ്ച വൈകീട്ട് 7.30 മണിയോടെയാണ് കവാടം തുറന്നുകൊടുത്തത്. ഇതോടെ ടികറ്റ് എടുത്ത് യാത്രക്കാര്‍ക്ക് ഇനി ഇനി മഴയും വെയിലും കൊള്ളാതെ പ്ലാറ്റ് ഫോമില്‍ കയറാനാവും.
നേരത്തെ ടികറ്റ് കൗണ്ടര്‍ പ്ലാറ്റ് ഫോമിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. പിന്നീട് സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്ത് പ്രത്യേകമായി കെട്ടിയ കെട്ടിടത്തിലേക്ക് ടികറ്റ് കൗണ്ടര്‍ മാറ്റുകയായിരുന്നു. ഈ സമയത്ത് ജനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് പ്ലാറ്റഫോമിലേക്ക് വഴി നിര്‍മിച്ചത്. എന്നാല്‍ കോവിഡ് കാലത്ത് ട്രെയിന്‍ ഓടാതിരുന്ന സമയത്ത് ഈ വഴി അടക്കുകയായിരുന്നു.
ALSO READ:

ടികറ്റ് എടുത്താൽ മഴയത്ത് ഓടണം; കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിചിത്രമായ രീതി
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും ഈ പ്രവേശന കവാടം തുറന്നിരുന്നില്ല. ഇതോടെ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിട്ടത്. മഴയത്ത് നിരവധി യാത്രക്കാര്‍ക്ക് ടികറ്റ് എടുത്ത് പ്ലാറ്റ് ഫോമില്‍ പ്രവേശിക്കാന്‍ മുമ്പുണ്ടായിരുന്ന കവാടത്തിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയായിരുന്നു. കള്ളന്മാരുടെയും പോകറ്റടിക്കാരുടെയും ശല്യമുണ്ടെന്നും സുരക്ഷാ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ ഈ കവാടം തുറക്കരുതെന്നുമായിരുന്നു റെയില്‍വേ പൊലീസിന്റെ നിര്‍ദേശം.
പ്രശ്നത്തില്‍ കാസര്‍കോട്, കുമ്പള റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷനുകള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെ ബുധനാഴ്ച മുതല്‍ കാസര്‍കോട് റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന് ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് പ്രവേശന കവാടം തുറക്കാന്‍ നിമിത്തമായത്. പ്രശ്നം ഉടനെ പരിഹരിക്കണമെന്ന് അദ്ദേഹം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനജര്‍ സകീര്‍ ഹുസൈനോട് ആവശ്യപ്പെടുകയും ഇദ്ദേഹം സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. അഞ്ച് മണിക്കൂറിനകം ശരിയാക്കണമെന്നായിരുന്നു നാസര്‍ ചെര്‍ക്കളത്തിന്റെ അഭ്യര്‍ഥന.
ഇതിനിടെ, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെയും എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെയും നാസര്‍ ചെര്‍ക്കളം ബന്ധപ്പെടുകയും ഇവര്‍ ഡിവിഷണല്‍ റെയില്‍വേ മാനജരുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി എന്നിവര്‍ക്കും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്കി. റെയില്‍വേയുടെ പരാതി ആപായ 'റെയില്‍ മദദ്' (Rail Madad) വഴിയും പരാതി നല്‍കിയിരുന്നു.
പ്രശ്നത്തിന് പരിഹാരം കാണാതെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മടങ്ങില്ലെന്ന നാസര്‍ ചെര്‍ക്കളത്തിന്റെ ദൃഢനിശ്ചയവും ഇടപെടലുകള്‍ക്കുമൊടുവില്‍ വൈകീട്ടോടെ അധികൃതര്‍ പ്രവേശന കവാടം തുറന്നുനല്‍കുകയായിരുന്നു. വഴിതുറന്നതില്‍ വലിയ സന്തോഷമുണ്ടെന്നും കുത്തി ഇരുന്ന് നടത്തിയ ശ്രമത്തിനാണ് ഫലമുണ്ടായതെന്നും നാസര്‍ ചെര്‍ക്കളം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിനായി ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകനും കോണ്‍ട്രാക്ടേഴ്സ് യൂത് വിങ് നേതാവുമായ ജാസിര്‍ ചെങ്കള, ബുധനാഴ്ച രാവിലെ കൗണ്ടറില്‍ നിന്ന് ടികറ്റ് എടുത്ത് യാത്രക്കാര്‍ മഴ നനഞ്ഞ് പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയായിരുന്നു പാസന്‍ജേര്‍സ് അസോസിയേഷന്റെ അടിയന്തര ഇടപെടല്‍. കാസര്‍കോട്, റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന് പ്രസിഡന്റ് പ്രശാന്ത് കുമാറും ഹൃസ്വസന്ദര്‍ശനാര്‍ഥം ലണ്ടനിലുള്ള കുമ്പള റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന് പ്രസിഡന്റ് നിസാര്‍ പെറുവാഡ് അവിടെ നിന്നും ഈ അടിയന്തര ഇടപെടലിന് നാസറിനൊപ്പം നിന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും ഈ പ്രവേശന കവാടം തുറന്നിരുന്നില്ല. ഇതോടെ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിട്ടത്. മഴയത്ത് നിരവധി യാത്രക്കാര്‍ക്ക് ടികറ്റ് എടുത്ത് പ്ലാറ്റ് ഫോമില്‍ പ്രവേശിക്കാന്‍ മുമ്പുണ്ടായിരുന്ന കവാടത്തിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയായിരുന്നു. കള്ളന്മാരുടെയും പോകറ്റടിക്കാരുടെയും ശല്യമുണ്ടെന്നും സുരക്ഷാ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ ഈ കവാടം തുറക്കരുതെന്നുമായിരുന്നു റെയില്‍വേ പൊലീസിന്റെ നിര്‍ദേശം.
പ്രശ്നത്തില്‍ കാസര്‍കോട്, കുമ്പള റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷനുകള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെ ബുധനാഴ്ച മുതല്‍ കാസര്‍കോട് റെയില്‍വേ പാസന്‍ജേഴ്സ് അസോസിയേഷന് ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് പ്രവേശന കവാടം തുറക്കാന്‍ നിമിത്തമായത്. പ്രശ്നം ഉടനെ പരിഹരിക്കണമെന്ന് അദ്ദേഹം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനജര്‍ സകീര്‍ ഹുസൈനോട് ആവശ്യപ്പെടുകയും ഇദ്ദേഹം സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. അഞ്ച് മണിക്കൂറിനകം ശരിയാക്കണമെന്നായിരുന്നു നാസര്‍ ചെര്‍ക്കളത്തിന്റെ അഭ്യര്‍ഥന.
ഇതിനിടെ, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെയും എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെയും നാസര്‍ ചെര്‍ക്കളം ബന്ധപ്പെടുകയും ഇവര്‍ ഡിവിഷണല്‍ റെയില്‍വേ മാനജരുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി എന്നിവര്‍ക്കും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്കി. റെയില്‍വേയുടെ പരാതി ആപായ 'റെയില്‍ മദദ്' (Rail Madad) വഴിയും പരാതി നല്‍കിയിരുന്നു.
പൊതുപ്രവര്‍ത്തകനും കോണ്‍ട്രാക്ടേഴ്സ് യൂത് വിങ് നേതാവുമായ ജാസിര്‍ ചെങ്കള, ബുധനാഴ്ച രാവിലെ കൗണ്ടറില്‍ നിന്ന് ടികറ്റ് എടുത്ത് യാത്രക്കാര്‍ മഴ നനഞ്ഞ് പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയായിരുന്നു പാസന്‍ജേര്‍സ് അസോസിയേഷന്റെ അടിയന്തര ഇടപെടല്‍. കാസര്‍കോട്, റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന് പ്രസിഡന്റ് പ്രശാന്ത് കുമാറും ഹൃസ്വസന്ദര്‍ശനാര്‍ഥം ലണ്ടനിലുള്ള കുമ്പള റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന് പ്രസിഡന്റ് നിസാര്‍ പെറുവാഡ് അവിടെ നിന്നും ഈ അടിയന്തര ഇടപെടലിന് നാസറിനൊപ്പം നിന്നു.
Keywords: Kasaragod Railway Station, Malayalam News, Kerala News, Kasaragod News, Travel, Passenger, At Kasaragod railway station, entrance to platform opened from ticket counter.
< !- START disable copy paste -->