city-gold-ad-for-blogger

ബസ് ഡ്രൈവറെ ആക്രമിച്ച കേസ്: പ്രതി 8 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 19.11.2014) കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തലയ്ക്ക് കല്ലുകൊണ്ടു കുത്തി പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്തെ സലീമി(27)യാണ് ബുധനാഴ്ച രാവിലെ ചെമ്മനാടുവെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

2006 ആഗസ്റ്റ് 20ന് ചെമ്മനാട്ടു വെച്ച് കാസര്‍കോടു നിന്ന് പാലക്കുന്നിലേക്കു പോവുകയായിരുന്ന കെ.എല്‍. 155864 നമ്പര്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയാണ് സലീം. കേസില്‍ പ്രതികളായ മറ്റു മൂന്നു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ബൈക്കുകളിലെത്തിയാണ് പ്രതികള്‍ അക്രമം നടത്തിയത്. ക്രിക്കറ്റു കളിക്കാന്‍ പോകുമ്പോഴാണ് സലീമിനെ വഴിക്കുവെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia