city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

50 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് പമ്പ് അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്‌തെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തിൽ കാസർകോട്ടെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചു

വിദ്യാനഗർ: (www.kasargodvartha.com 14.02.2022) 50 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് ഉളിയത്തടുക്കയിലെ എ കെ സൻസ് പമ്പ് പമ്പ് അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്‌തെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹനീഫ് (40), റാഫി (35) എന്നിവരെയാണ് വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
                          
50 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് പമ്പ് അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്‌തെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തിൽ കാസർകോട്ടെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചു
                   
ശനിയാഴ്ച അർധരാത്രിയോടെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ സംഘർഷങ്ങളുടെ തുടക്കം. 50 രൂപയ്ക്കു പെട്രോൾ കടമായി ചോദിച്ചെന്നും എന്നാൽ ജീവനക്കാർ നൽകാൻ തയ്യാറാവാത്തതോടെ ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി രണ്ട് ജീവനക്കാരെ മർദിക്കുകയും പമ്പിലെ ഓയിൽ മുറിയും ഓഫിസ് മുറിയും തൊട്ടടുത്ത ജ്യൂസ് സെന്ററും അടിച്ചു തകർത്തെന്നുമാണ് പരാതി.

അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടിയത്. സംഘത്തിൽ എട്ടുപേർ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പെട്രോൾ പാമ്പുകൾ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് അടച്ചിട്ടു. പ്രതികൾക്കെതിരെ എത്രയും വേഗത്തിൽ നടപടികളെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ മഞ്ജുനാഥ കാമത് ആവശ്യപ്പെട്ടു.


Keywords: News, Kerala, Kasaragod, Vidya Nagar, Assault, Arrest, Police, Complaint, Case, Police-station, Petrol Pump, Assault in petrol pump; 2 arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia