city-gold-ad-for-blogger

Police warn | തളങ്കരയില്‍ 'തല്ലുമാല'; വിദ്യാര്‍ഥികളുടെ ഗ്യാങ് വാറില്‍ പരിസര വാസികൾ ഇടപെട്ടു; പൊലീസുമെത്തി

തളങ്കര: (www.kasargodvartha.com) തളങ്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 'തല്ലുമാല' പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് രണ്ട് ഗ്രൂപ്  വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതോടെ പരിസരത്തുണ്ടായിരുന്നവർക്ക് ഇടപെടേണ്ടി വന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
  
Police warn | തളങ്കരയില്‍ 'തല്ലുമാല'; വിദ്യാര്‍ഥികളുടെ ഗ്യാങ് വാറില്‍ പരിസര വാസികൾ ഇടപെട്ടു; പൊലീസുമെത്തി

ക്ലാസ് വിട്ടതിന് ശേഷവും വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോകാതെ സംഘടിച്ച് നില്‍ക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊരിഞ്ഞ അടി നടക്കുന്നത് കണ്ടാണ് പ്രദേശത്ത് ഉണ്ടായിരുന്നവർ ഇടപ്പെട്ടത്. പ്രശ്നമെന്താണെന്ന് പോലും ഇവർക്ക് അറിയാന്‍ കഴിഞ്ഞില്ല. ഇടയ്ക്കിടെ ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നു എന്നാണ് സമീപത്തെ വ്യാപാരികളും പറയുന്നത്.
  
Police warn | തളങ്കരയില്‍ 'തല്ലുമാല'; വിദ്യാര്‍ഥികളുടെ ഗ്യാങ് വാറില്‍ പരിസര വാസികൾ ഇടപെട്ടു; പൊലീസുമെത്തി

പൊലീസിന്റെ സ്ഥിരം സാന്നിധ്യം ഇവിടെയുണ്ടാകണമെന്നാണ് ആവശ്യം. സംഭവം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി.

You Might Also Like:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia