city-gold-ad-for-blogger

ബസ് സ്റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ചന്തേര: (www.kasargodvartha.com 09.03.2022) ബസ് സ്റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഭർതൃമതിയായ 42 കാരിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി.
                 
ബസ് സ്റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 42 കാരിയുടെ പരാതിയിൽ ജയൻ എന്നയാൾക്കെതിരെയാണ് ചന്തേര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മാനഭംഗത്തിന് കേസെടുത്തത്.

യുവതിയുടെ തലമുടിക്ക് പിടിക്കുകയും ഇടത് കൈയിൽ പിടിച്ച് വലിക്കുകയും ചുരിദാർ വലിച്ച് തള്ളി താഴെയിടുകയും ചെയ്‌തെന്നാണ് കേസ്. മറ്റുയാത്രക്കാർ ഇടപെട്ടാണ് യുവതിയെ രക്ഷിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Case, Woman, Man, Busstand, Cheruvathur, Police-station, Investigation, Assault complaint; police registered case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia