പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതായി പരാതി; പിതാവിനെതിരെ പോക്സോ കേസ്
Apr 2, 2022, 14:07 IST
കുമ്പള: (www.kasargodvartha.com 02.04.2022) പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രെജിസ്റ്റർ ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരിയെ സ്വന്തം വീട്ടിൽ വെച്ച് 45 കാരനായ പിതാവ് ഇക്കഴിഞ്ഞ ജനുവരി മാസം മുതൽ മാർച് വരെയുള്ള ചില ദിവസങ്ങളിൽ പീഡനത്തിനിരയാക്കിയെന്ന് ബന്ധുക്കൾ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ, കുമ്പള പൊലീസിന് വിവരം കൈമാറി.
തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->
ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ, കുമ്പള പൊലീസിന് വിവരം കൈമാറി.
തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Assault complaint; police registered case, Kerala, Kasaragod, Kumbala, News, Top-Headlines, Assault, Police, Case, Child Line, Investigation, Father, Pocso.