city-gold-ad-for-blogger

ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; കാസർകോട് ജില്ലാ ടൂറിസം ഡെപ്യൂടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു; നടപടി നേരത്തേയും സമാന പരാതിയിൽ താക്കീതിന് വിധേയനായ ഉദ്യോഗസ്ഥനെതിരെ

കാസർകോട്: (www.kasargodvartha.com 21.02.2022) ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർകോട് ജില്ലാ ടൂറിസം ഡെപ്യൂടി ഡയറക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തോമസ് ആൻ്റണിയാണ് നടപടിക്ക് വിധേയനായത്. സഹപ്രവർത്തകയുടെ പരാതിയിലാണ് നടപടി.
  
ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; കാസർകോട് ജില്ലാ ടൂറിസം ഡെപ്യൂടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു; നടപടി നേരത്തേയും സമാന പരാതിയിൽ താക്കീതിന് വിധേയനായ ഉദ്യോഗസ്ഥനെതിരെ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇൻ്റേനൽ കംപ്ലയിൻ്റ് അതോറിറ്റി കോഴിക്കോട് മേഖല ഓഫീസ് മുഖേന അന്വേഷണം നടത്തി സമർപിച്ച റിപോർടിൻ്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ സർകാരിലേക്ക് നൽകിയ നടപടി റിപോർടിനെ തുടർന്നാണ് ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് വന്നത്.

വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാർചിലായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. ഇടുക്കി ജില്ലാ ടൂറിസം ഡെപ്യൂടി ഡയറക്ടറായിരിക്കുമ്പോഴും ഇദ്ദേഹത്തിനെതിരെ സമാന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ സൂക്ഷ്മത പാലിക്കാൻ നിർദേശം നൽകുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. വീണ്ടും സ്വഭാവദൂഷ്യം കാണിച്ചത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

കാസർകോട് ടൂറിസം വകുപ്പ് ഡെപ്യൂടി ഡയറക്ടറുടെ താൽകാലിക ചുമതല കണ്ണൂർ ജില്ലാ ഡെപ്യൂടി ഡയറക്ടർ ടി വി പ്രശാന്തിന് കൈമാറിയിട്ടുണ്ട്.

Keywords: Assault complaint; Kasargod district deputy director of tourism suspended, Kerala, Kasaragod, News, Top-Headlines, Assault, Complaint, Tourism, District, Kozhikode, Suspension, Kannur.






< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia