city-gold-ad-for-blogger

Assault complaint | ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; സിപിഎം ബ്രാഞ്ച് സെക്രടറിയെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി; പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് റയ്ഡ്; പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് മാര്‍ച് വൈകീട്ട്

ചന്തേര: (www.kasargodvartha.com) ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ പിടിഎ പ്രസിഡന്റ് കൂടിയായ സിപിഎം ബ്രാഞ്ച് സെക്രടറിയെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി. പീലിക്കോട് ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രടറി ടി ടി ബാലചന്ദ്രനെയാണ് കേസില്‍ പ്രതിയായതോടെ പുറത്താക്കിയത്. എം ജി ശശീധരനെ പുതിയ ബ്രാഞ്ച് സെക്രടറിയായി നിയമിച്ചിട്ടുണ്ട്.
          
Assault complaint | ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; സിപിഎം ബ്രാഞ്ച് സെക്രടറിയെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി; പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് റയ്ഡ്; പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് മാര്‍ച് വൈകീട്ട്

എല്‍ഐസി ഏജന്‍സി ഓര്‍ഗനൈസേഷന്‍ (സിഐടിയു) ജില്ലാ ഭാരവാഹി സ്ഥാനത്തു നിന്നും പിലിക്കോട് പഞ്ചായത് പത്താം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സ്ഥാനത്തു നിന്നും ബാലചന്ദ്രനെ നീക്കിയിട്ടുണ്ട്. കേസില്‍ പ്രതിയായതോടെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടാനുള്ള ശ്രമം നടത്തിവരികയാണ് പൊലീസ്. ഇതിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് റയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല.
                       
Assault complaint | ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; സിപിഎം ബ്രാഞ്ച് സെക്രടറിയെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി; പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് റയ്ഡ്; പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് മാര്‍ച് വൈകീട്ട്

അതിനിടെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമിറ്റി ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാലിക്കടവില്‍ നിന്ന് പ്രകടനം ആരംഭിച്ച് ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്താനാണ് തീരുമാനം. യൂത് ലീഗും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈക്ക് കടന്നുപിടിക്കുകയും ലൈഗീക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords: Assault complaint; CPM branch secretary sacked from his post, Kerala, News, Top-Headlines, Latest-News, Onam-celebration, Assault, Complaint, Secretary, CPM, Police, Raid, Chandhera, Pilicode.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia