Police Booked | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരെ കേസെടുത്തു; 'ഉപദ്രവിച്ചത് കണ്ണൂരിലെ ആഡംബര ഹോടെലിലും സ്വന്തം വീട്ടിലും വെച്ച്'
Sep 6, 2022, 18:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 42 കാരനെതിരെയാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്.
വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന രണ്ടു മക്കളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഇക്കഴിഞ്ഞ മെയ് മാസത്തിലെ ഒരു ദിവസം സ്വന്തം വീട്ടില്‍ വെച്ചും ജൂണ്‍ മാസത്തില്‍ കണ്ണൂരിലെ ആഡംബര ഹോടെലില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തിന് ശേഷം പിന്നീട് വിദേശത്തേക്ക് പോയ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ നീലേശ്വരം പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കേസെടുത്ത നീലേശ്വരം പൊലീസ് സംഭവം നടന്നത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Complaint, Case, Police, Molestation, Cheating, Women, Nileshwaram, Investigation, Assault complaint: Case registered against expatriate.