Arrested | വനിതാ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Jun 14, 2022, 19:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന റുവീസ് (37), സുമേഷ് (38), തമ്പി ജോര്‍ജ് (53) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയെ തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂളിന് സമീപം വെച്ച് മൂന്ന് പേര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മോശമായി പെരുമാറുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഒരാളെ കൈയ്യോടെ പിടികൂടുകയും ഒരു മണിക്കൂറിനു ശേഷം മറ്റൊരു പ്രതിയെ പിടികൂടുകയും ചെയ്തു. മൂന്നാം പ്രതിയെ ചൊവ്വാഴ്ച രാവിലെയാണ് പിടികൂടിയത്.
മദ്യലഹരിയില്‍ പട്ടാപ്പകല്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള യുവാക്കള്‍ പെണ്‍കുട്ടികള്‍ സദാ സഞ്ചരിക്കുന്ന സ്‌കൂളുകള്‍ക്ക് സമീപം തമ്പടിച്ചാല്‍ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക ചോദിക്കുന്നു.

Keywords: News, Kerala, Kasaragod, Arrested, Assault, Complaint, Kanhangad, Journalists, Police, Top-Headlines, Assault complaint; 3 Arrested.
< !- START disable copy paste -->