കാസര്‍കോട് ജെ കെ മദ്യശാലയില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Sep 13, 2015, 14:29 IST
കാസര്‍കോട്: (www.kasargodvartha.com 13/09/2015) കാസര്‍കോട് ജെ കെ മദ്യശാലയില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് ടൗണ്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. മീപ്പുഗിരിയിലെ സുദര്‍ശന്റെ മകന്‍ ദീപു (32)വിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച കേസില്‍ മീപ്പുഗിരിയലെ വിജിത്ത് രാജി (28)നെയാണ് പോലീസ് വധശ്രമത്തിന് അറസ്റ്റു ചെയ്തത്.
വിജിത്തിനെ കൂടാതെ പച്ചു, സനദ്, വിജേഷ് എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ ജെ കെ ഹോട്ടലിലെ മദ്യശാലയില്‍ വെച്ചാണ് കുപ്പി കൊണ്ട് വിജിത്ത് രാജ് ദീപുവിന്റെ തലയ്ക്കടിച്ചത്. സ്ഥലത്തെത്തിയ പോലീസ് പിന്നീട് ഒരു പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, arrest, Police, Youth, Case, Assault case: Youth arrested.