city-gold-ad-for-blogger

തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മർദിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

ഉപ്പള: (www.kasargodvartha.com 25.11.2021) കുമ്പള പൊലീസ് സ്റ്റാൻ പരിധിയിലെ സ്വദേശിയെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മർദിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുശാഹിദ് ഹുസൈൻ (24) ആണ് അറസ്റ്റിലായത്. കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ് ഐ അനിഷും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുശാഹിദ് ഹുസൈൻ പിടിയിലായത്.
                        
തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മർദിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

അബ്ദുല്ലയെ ഉപ്പള സ്വദേശികളായ സംഘം തിങ്കളാഴ്ച രാവിലെ തട്ടികൊണ്ടുപോയെന്നാണ് കേസ്. നാലംഗ സംഘം ഒരു റബർ തോട്ടത്തിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും കയ്യിൽ ഒരു സ്ത്രീക്കൊപ്പമുള്ള രഹസ്യ വീഡിയോയും ഫോടോയും ഉണ്ടെന്നുമാണ് യുവാക്കൾ പറഞ്ഞതെന്നും ഇത് കാട്ടി പ്രമുഖനെ സംഘം പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പറയുന്നത്.

രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോയും ഫോടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു സംഘത്തിൻ്റെ ഭീഷണിയെന്നാണ് സൂചന. എന്നാൽ പൊലീസ് പിന്തുടരുന്നതായി മനസിലായപ്പോൾ സംഘം എട്ട് മണിക്കൂറുകൾക്ക് ശേഷം ഇദ്ദേഹത്തെ മോചിപ്പിച്ചെന്നാണ് അറിയുന്നത്.

മുശാഹിദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ മയക്കു മരുന്ന്, നരഹത്യ ഉൾപെടെ നാല് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡി വൈ എസ് പിയുടെ സ്‌ക്വാഡിൽ പൊലീസുകാരായ ഗോകുല, സുഭാഷ്, വിജയൻ, നിതിൻ സാരങ്, കുമ്പള സ്റ്റേഷനിലെ സുധീർ എന്നിവർ ഉണ്ടായിരുന്നു.


Keywords: News, Kerala, Kasaragod, Uppala, Assault, Man, Arrest, Case, Police, Kumbala, Natives, Top-Headlines, Cash, Assault case; young man arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia