17 കാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ 21 കാരന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2021) 17 കാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ 21 കാരന്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ രാജിനെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂരില്‍ പഠനത്തിനെത്തിയ പെണ്‍കുട്ടിയെ യുവാവ് പ്രലോഭിപ്പിച്ച് ബൈകില്‍ തട്ടിക്കൊണ്ടുപോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പെണ്‍കുട്ടി വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് പറയുന്നത്. തുടര്‍ന്ന്, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: News, Kerala, Kasaragod, Kanhangad, Assault, Case, Youth, Man, Arrest, Accuse, Police, Molestation, Molestation-attempt, Top-Headlines, Girl, Assault case; young man arrested.
< !- START disable copy paste -->