'ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചത് സെന്തില്‍ തനിച്ച്; കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നെന്നത് കള്ളം'; പൊലീസ് കോടതിക്ക് റിപോര്‍ട് നല്‍കും
Apr 4, 2022, 12:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2022) ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചത് തമിഴ്‌നാട് സ്വദേശി സെന്തില്‍ തനിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ്. രക്ഷപ്പെടാനായാണ് മറ്റു രണ്ട് പേര്‍ കൂടി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് യുവാവ് കള്ളം പറഞ്ഞതെന്നും ഇത് സംബന്ധിച്ച് കോടതിക്ക് റിപോര്‍ട് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ പി ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലുമാസം ഗര്‍ഭിണിയായ ആടിനെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ഹോടെലിന്റെ പിന്നിലുള്ള ശുചിമുറിയില്‍ വെച്ച് സെന്തില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പുലര്‍ചെ 1.30 മണിയോടെ ആടിന്റെ കരച്ചില്‍ കേട്ട് ഹോടെലിലെ മറ്റു തൊഴിലാളികള്‍ ഉണര്‍ന്ന് നേക്കിയപ്പോൾ ആടിനെ പീഡിപ്പിക്കുന്നത് കണ്ടതായും ഇവരോട് കൂടെയുണ്ടായിരുന്ന രണ്ട്‌പേര്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്ന് സെന്തില്‍ കള്ളം പറഞ്ഞതായുമായാണ് വിവരം.
ആട് മനുഷ്യന്റെ പീഡനത്തിനിരയായതായി വെറ്റിനറി സര്‍ജന്‍ നടത്തിയ പോസ്റ്റ്‌മോര്‍ടത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ സെന്തില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രാസ പരിശോധന റിപോര്‍ച് ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമന്നും സി ഐ പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Assault, Case, Animal, Police, Court, Investigation, Arrest, Assault case; police will report to the court.
< !- START disable copy paste -->