Court Judgment | 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Apr 30, 2022, 22:07 IST
കാസർകോട്:(www.kasargodvartha.com) 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാസർകോട് അഡീഷനൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് (ഒന്ന്) എ വി ഉണ്ണികൃഷ്‌ണനാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധികം തടവ് അനുഭവിക്കണം.
2018 ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺക്കുട്ടിയെ വീട്ടിലാരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്‌പെക്ടർമാറായിരുന്ന ശിവദാസൻ, എം എ ജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂടർ പി ആർ പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Court-order, Assault, Fine, Molestation, Jail, Assault case; man sentenced to 6 years in prison and fined Rs 50000.
< !- START disable copy paste --> 