city-gold-ad-for-blogger

ആർ എസ് എസ് പ്രവർത്തകരുടെ ബൈക് തകർത്തെന്ന കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ

നീലേശ്വരം: (www.kasargodvartha.com 21.10.2021) നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആർ എസ് എസ് പ്രവർത്തകരെ ചീത്ത വിളിക്കുകയും ബൈകുകൾ തകർക്കുകയും ചെയ്‌തെന്ന കേസിൽ ആറ് സി പി എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

    
ആർ എസ് എസ് പ്രവർത്തകരുടെ ബൈക് തകർത്തെന്ന കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ



നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായണൻ, സഞ്ജയ്, അരുൺകുമാർ, സുധീഷ്, ഷൈജു, അനീഷ് മയ്യങ്ങാനം എന്നിവരെയാണ് എസ് ഐ ഇ ജയചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.

ഒക്ടോബർ 15ന് വൈകുന്നേരം അഞ്ച് മണിയോടെ മടിക്കൈ കൊതോട്ടുപാറയിൽ സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം സുനിൽകുമാറി(38) ന്റെ കെ എൽ 60 ബി 2665 നമ്പർ ബൈകും സുഹൃത്ത് രഞ്ജിത്തിന്റെ കെ എൽ 60 ജെ 3672 നമ്പർ ബൈകും ഉൾപെടെ നാലോളം ബൈകുകൾ തകർത്തതായാണ് പരാതി.

സുനിൽകുമാർ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


Keywords: Kasaragod, News, Kerala, Top-Headlines, Nileshwaram, Programme, Case, CPM, Arrest, Bike, RSS, Police,police-station, Madikai, Assault case; CPM workers arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia