പിതാവിനെയും മാതാവിനെയും മകന്റെ സുഹൃത്തുക്കള്‍ അക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്
Dec 17, 2016, 10:42 IST
കാസര്‍കോട്: (www.kasargodvartha.com 17/12/2016) മകനെ അക്രമിക്കുന്നത് കണ്ട് തടുക്കാനെത്തിയ പിതാവിനെയും മാതാവിനെയും അക്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ പ്രീതാനന്ദ്(51), ഭാര്യ സുജാത(43) എന്നിവരെ അക്രമിച്ച സംഭവത്തില്‍ സന്തോഷ് ഗട്ടി, വിജയന്‍, സുരേഷ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ പ്രേംജിത്തിനെ അക്രമിക്കുന്നതു കണ്ട് തടയാനെത്തിയതായിരുന്നു പ്രീതാനന്ദും ഭാര്യ സുജാതയും. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മകന്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഇതോടെ പ്രീതാനന്ദ് പ്രേംജിതിനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സുഹൃത്തുക്കള്‍ ഇത് തടയുകയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി.
Related News:
Keywords: Kasaragod, Kerala, Attack, case, father, Assault, complaint, Police, Assault: case against 3.