രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന കേസ്; 45 കാരന് 45 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും
Mar 9, 2022, 17:03 IST
കാസർകോട്:(www.kasargodvartha.com 09.03.2022) രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന കേസിൽ 45 കാരനനെ മൂന്ന് വകുപ്പുകളിലായി 45 വർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കർണാടക ബണ്ട് വാൾ താലൂക് പരിധിയിലെ മജീദ് എന്ന അബ്ദുൽ മജീദിനെയാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ വിവിധ പോക്സോ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവും വിധിച്ചു. മതപാഠശാലയിലെ അധ്യാപകനായ മജീദ്, 2016 ജനുവരി 21നും അതിനു മുമ്പുള്ള പല ദിവസങ്ങളിലും കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഏഴുവയസ് പ്രായമുള്ള രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കാസർകോട് പൊലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് കാസർകോട് ഇൻസ്പെക്ടറായിരുന്ന പി കെ സുധാകരനാണ്. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപിച്ചത് ഇൻസ്പെക്ടർ ആയിരുന്ന എം പി ആസാദുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Case, Court order, Police, Molestation, Fine, District, Student, Pocso, Imprisonment, Assault case; 45-year-old sentenced to 45 years imprisonment and fined Rs 3 lakh.
< !- START disable copy paste --> 