city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ത്താലിനിടെ ടൗണ്‍ സിഐയെ കൈയ്യേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasaragodvartha.com 18.12.2019) പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി സംയുക്തസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിനെ കൈയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചെങ്കള ഇന്ദിരാനഗറിലെ സ്റ്റെല്ലാ മേരി ഹൗസിംഗ് കോളനിയിലെ ഖാദര്‍ കരിപ്പൊടി എന്ന അബ്ദുല്‍ ഖാദര്‍ (25) ആണ് അറസ്റ്റിലായത്.

കാസര്‍കോട് എസ്ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിസലെടുത്തത്. ചൊവ്വാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ എം ജി റോഡില്‍ വെച്ച് സിഐയെ കൈയ്യേറ്റം ചെയ്യുകയും പോലീസുകാരെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എസ്ഡിപിഐ ജില്ലാ നേതാവ് എന്‍ യു അബ്ദുല്‍ സലാം, കുഞ്ഞാപ്പു മാങ്ങാട്, സമീര്‍ ബാങ്കോട്, നാസര്‍ കൊറക്കോട്, സഹദ് മത്സ്യമാര്‍ക്കറ്റ്, ഖാദര്‍ ടെയ്ലര്‍ ചെട്ടുംകുഴി, നൗഷാദ് കൂളിക്കുന്ന്, ഖാദര്‍ ആലംപാടി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കൂടാതെ പ്രകടനത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്ന 90 പേര്‍ക്കെതിരെയും കേസുണ്ട്.

ഹര്‍ത്താലിനിടെ ടൗണ്‍ സിഐയെ കൈയ്യേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, arrest, Harthal, Youth, Police, Assault, CI, Assault against CI: Youth arrested      < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia