75 കാരിക്കു നേരെ അസഭ്യ വര്‍ഷവും കൈയ്യേറ്റ ശ്രമവും; അയല്‍വാസിക്കെതിരെ പോലീസ് കേസ്
Feb 24, 2020, 11:17 IST
കാസര്‍കോട്: (www.kasaragodvartha.com 24.02.2020) 75 കാരിക്കു നേരെ അസഭ്യ വര്‍ഷവും കൈയ്യേറ്റ ശ്രമവും നടത്തുകയും ചെയ്ത അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിരിബാഗിലുവിലെ 75കാരിയുടെ പരാതിയില്‍ അയല്‍വാസിയായ സുരേന്ദ്രനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ശിരിബാഗിലുവിലെ സ്വന്തം വീട്ടുപറമ്പില്‍ മറ്റൊരു അയല്‍വാസിക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ സ്ഥലം കൊടുത്തതിന്റെ വിരോധത്തിലാണ് അതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വെള്ളം കോരുന്നതിനിടെയെത്തിയ സുരേന്ദ്രന്‍ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയും സാരി വലിച്ച് അഴിക്കുകയും ചെയ്തുവെന്നാണ് 75കാരിയുടെ പരാതി.
Keywords: Kasaragod, Kerala, news, Police, Assault, case, Assault against 75 year old; case registered < !- START disable copy paste -->