കൊലക്കേസ് പ്രതിയുടെ മാതാവിന്റെയും സഹോദരന്റെയും വീടുകള്‍ ആക്രമിച്ച കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍
May 14, 2017, 12:44 IST
കുമ്പള: (www.kasargodvartha.com 14.05.2017) കൊലക്കേസ് പ്രതിയുടെ മാതാവിന്റെയും സഹോദരന്റെയും വീടുകള്‍ ആക്രമിച്ച കേസിലെ പ്രതിയെ രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാടി കടപ്പുറത്തെ ഇബ്രാഹിമിനെ(26)യാണ് കുമ്പള പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പി വി ശിവദാസന്‍ അറസ്റ്റ് ചെയ്തത്.
ഇബ്രാഹിമിനെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2015 ഫെബ്രുവരി 22ന് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ കുമ്പള സുനാമി കോളനിയിലെ സക്കീര്‍(24) കൊല ചെയ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ ഇബ്രാഹിം ഉള്‍പ്പെടെയുള്ള സംഘം സക്കീര്‍ വധക്കേസിലെ പ്രതി ഉമറുല്‍ ഫാറൂഖിന്റെ മാതാവ് നബീസ, സഹോദരന്‍ അലി എന്നിവരുടെ വീടുകള്‍ക്കുനേരെ അക്രമമഴിച്ചുവിടുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് കുമ്പള പേരാലിലെ അബ്ദുല്‍ സലാമിനെ വധിച്ച കേസിലും ഉമറുല്‍ഫാറൂഖ് പ്രതിയാണ്. ഈ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ഫാറൂഖിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kerala, Murder, case, Accuse, arrest, Assault, Attack, news, Kumbala, Assault: accused arrested after 2 years