city-gold-ad-for-blogger
Aster MIMS 10/10/2023

Yoga Therapy | ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധവുമായി അശോക് രാജിന്റെ യോഗതെറാപി

കാഞ്ഞങ്ങാട്: (www.kasargodvartha.com) രോഗത്തിന് ചികിത്സ യോഗയിലൂടെ എന്ന് വ്യക്തമാക്കി അശോക് രാജ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. വിവിധ രോഗങ്ങളെ യോഗയിലൂടെ എങ്ങനെ ഇല്ലാതാക്കാം, രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയൊക്കെ യോഗ തെറാപിയിലൂടെ കാട്ടിക്കൊടുക്കുകയാണ് അശോക് രാജ്. യോഗ പഠനത്തിലൂടെ ലഭിച്ച അറിവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം.
      
Yoga Therapy | ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധവുമായി അശോക് രാജിന്റെ യോഗതെറാപി

കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ലാ മുന്‍ സബ് കലക്ടര്‍ എന്നിവര്‍ യോഗ തെറാപിയിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശമനം ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് അശോക് രാജ് പറയുന്നു. അതുപോലെ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, സാധാരണക്കാര്‍, വിദേശികള്‍ ഉള്‍പെടെ അശോക് രാജില്‍ നിന്ന് യോഗ തെറാപി ചെയ്തിട്ടുണ്ട്. കാസര്‍കോട് സബ് ജയിലില്‍ അവിടുത്തെ അന്തേവാസികള്‍ക്ക് നല്‍കിയ യോഗ പരിശീലനം ബന്ധപ്പെട്ടവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
      
Yoga Therapy | ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധവുമായി അശോക് രാജിന്റെ യോഗതെറാപി

ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയം, പരവനടുക്കം വൃദ്ധസദനം, ജില്ലാ ഹോമിയോ ആശുപത്രി, കാസര്‍കോട് ജെനറല്‍ ആശുപത്രി, വിവിധ ക്ലബുകള്‍, കോളജ്, സ്‌കൂള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ യോഗ പരിശീലനവും യോഗ തെറാപിയും നല്‍കി വരുന്നു. ഇന്ന് വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍, സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍, മറ്റ് സ്ത്രീജന്യ രോഗങ്ങള്‍ ഇവ യോഗ തെറാപിയിലൂടെ നല്ല ശമനം ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് അശോക് രാജ് കൂട്ടിച്ചേര്‍ത്തു.
      
Yoga Therapy | ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധവുമായി അശോക് രാജിന്റെ യോഗതെറാപി

പഞ്ചേന്ദ്രിയ സിദ്ധിക്കായി നടത്തിയ സംഗീത യോഗയാണ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. വിവിധ കീര്‍ത്തനങ്ങള്‍, സ്തോത്രങ്ങള്‍, എന്നിവ പുല്ലാങ്കുഴല്‍, വീണ, വയലിന്‍, തബല, മൃദംഗം എന്നീ വാദ്യോപകരണങ്ങളോടൊപ്പം സംയോജിപ്പിച്ച് മനസിനെ നിയന്ത്രിച്ച് നടത്തുന്ന ശ്വാസോച്ഛാസമാണ് ഇതിന്റെ പ്രത്യേകത. വിവിധ സ്ഥലങ്ങളില്‍ ഇത്തരം സംഗീത യോഗ നടത്തി പ്രശംസ നേടിയിട്ടുണ്ട്.

കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എം എസ് സി യോഗ തെറാപി, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് യോഗയില്‍ യോഗിക് സയന്‍സ് ആന്‍ഡ് ഇന്റിജിനിയസ്, ഹെല്‍ത് കെയറില്‍ നിന്ന് ഡിപ്ലോമയും അശോക് രാജ് നേടിയിട്ടുണ്ട്. തത്വമസി യോഗ യോഗ ചികിത്സാ കേന്ദ്രം എന്ന സ്ഥാപനം നടത്തി വരുന്ന അദ്ദേഹം യോഗയില്‍ പി എച് ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. കാട്ടിപ്പൊയില്‍ ആയൂര്‍വേദ ഡിസ്പെന്‍സറിയിലെ യോഗ തെറാപിസ്റ്റാണ് നിലവില്‍. ലഹരിക്കും മയക്കുമരുന്നിനും, ജീവിത ശൈലിരോഗങ്ങള്‍ക്കുമുള്ള പ്രതിരോധ ബോധവല്‍കരണങ്ങള്‍ വലിയ രീതിയില്‍ നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം.
    
Yoga Therapy | ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധവുമായി അശോക് രാജിന്റെ യോഗതെറാപി

Keywords:  Ashokraj,  Yoga Therapy, Health, Lifestyle, Diseases, Kerala News, Kasaragod News, Malayalam News, Ashokraj's yoga therapy with prevention of lifestyle diseases.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia