city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts Fest | ആചാരങ്ങൾ തെറ്റിക്കാതെ അമ്പല സന്നിധിയിൽ ഊട്ടുപുര; ജില്ലാ സ്‌കൂൾ കലോത്സവത്തിന് മനസും വയറും നിറച്ച് ചീരുമ്പ ഭഗവതി ക്ഷേത്രം ഭാരവാഹികൾ

കാറഡുക്ക: (KasargodVartha) കലോത്സവത്തിലെ ഭക്ഷണ കമിറ്റി പ്രത്യേകം കടപ്പെട്ടിരിക്കുന്നത് ചീരുമ്പ ഭഗവതി ക്ഷേത്രം ഭാരവാഹികളോടാണ്. ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ക്ഷേത്ര കമിറ്റി നിലവിലുള്ള എല്ലാ സൗകര്യവും വിട്ടു നൽകിയില്ലെങ്കിൽ ഊട്ടുപുര ഒരുക്കാൻ സൗകര്യം ഇല്ലാതെ ഭക്ഷണ കമിറ്റി നന്നായി ബുദ്ധിമുട്ടുമായിരുന്നു. ക്ഷേത്രസന്നിധിയും ഓഡിറ്റോറിയവും മുൻഭാഗത്തെ സൗകര്യങ്ങളും വിട്ടു നൽകി.

Arts Fest | ആചാരങ്ങൾ തെറ്റിക്കാതെ അമ്പല സന്നിധിയിൽ ഊട്ടുപുര; ജില്ലാ സ്‌കൂൾ കലോത്സവത്തിന് മനസും വയറും നിറച്ച് ചീരുമ്പ ഭഗവതി ക്ഷേത്രം ഭാരവാഹികൾ

കലവറ നിറക്കാൻ കൊണ്ടുവന്ന വെള്ളരിയും ചേമ്പും ചേനയും കുമ്പളവും തുടങ്ങിയ സാധന സാമഗ്രികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ക്ഷേത്രം ഹോളിലാണ്. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങൾ ഒന്നും തെറ്റിക്കാതെ പരിസരങ്ങൾ എല്ലാം അപ്പോഴപ്പോൾ ശുചീകരിച്ചാണ് ഊട്ടുപുര സജീവമാക്കുന്നത്. ഒരേ സമയം 2500 പേർക്ക് ഭക്ഷണം വിളമ്പാൻ സൗകര്യം ഒരുക്കി. ആദ്യ ദിവസം 2000 പേർക്ക് ഭക്ഷണം നൽകിയതായി ചെയർമാൻ വിജയകുമാർ പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവസാന മൂന്ന് ദിവസങ്ങളിൽ ഭക്ഷണം നൽകും. നാട് മുഴുവൻ ശേഖരിച്ച ഭക്ഷ്യ വിഭവങ്ങൾ ചൊവ്വാഴ്ച രാവിലെ ഘോഷയാത്രകളായി കലവറയിലെത്തി. കോളിയടുക്കം, നെച്ചിപ്പടുപ്പ്, അടുക്കം, കർഥംതോടി കൊട്ടംകുഴി പതിമൂന്നാംമൈൽ എരിഞ്ചേരി അടുക്കത്തൊട്ടി മൂടാകുളം എന്നിവിടങ്ങളിൽ നിന്നാണ് ഒമ്പത് പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ കലവറ നിറച്ചത്. പയത്തിൽ രാമചന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലാണ് പായസം അടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയുടെ പാചകം ഒരുക്കുന്നത്.

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts fest, Students, Malayalam News, Arts Fest: Food arranged in temple hall.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia