city-gold-ad-for-blogger

Shajan Scaria | ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് പ്രതികാര നടപടിയുടെ ഭാഗം; നീതീകരിക്കാനാകില്ലെന്ന് കോം ഇന്‍ഡ്യ

തിരുവനന്തപുരം: (www.kasargodvartha.com) നിലമ്പൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊച്ചിയില്‍ നിന്നും പൊലീസ് നിലമ്പൂരിലെത്തി  അറസ്റ്റ് ചെയ്തത്. 

ഇത് പ്രതികാര നടപടിയുടെ ഭാഗമാണെന്നും നീതീകരിക്കാനാകില്ലെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്‍ഡ്യ) പറഞ്ഞു. പൊലീസിന്റെയും സര്‍കാരിന്റെയും നടപടി പ്രതിഷേധാര്‍ഹമാണെന്നും കോം ഇന്‍ഡ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് ഷാജന്‍ സ്‌കറിയയെ തൃക്കാകര പൊലീസ് നിലമ്പൂരിലെത്തി അറസ്റ്റ് ചെയ്തത്. സര്‍കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന സമീപനം നേരത്തെ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നിട്ടും സര്‍കാര്‍ പഴയ സമീപനം തന്നെയാണ് വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്നത്.

നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് മറ്റൊരു കേസില്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ പോകുന്ന വഴിയില്‍ വെച്ചാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഇത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടതുണ്ട്. ഇത്തരം നടപടികളില്‍ നിന്ന് സര്‍കാരും പൊലീസും പിന്തിരിയണമെന്ന് കോം ഇന്‍ഡ്യ പ്രസിഡണ്ട് വിന്‍സന്റ് നെല്ലിക്കുന്നേല്‍, സെക്രടറി അബ്ദുല്‍ മുജീബ് എന്നിവര്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോടുള്ള ഭരണകൂട സമീപനങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് യോജിക്കാന്‍ കഴിയാത്ത നിലയിലേക്ക് പോകുന്നത് ശരിയല്ലെന്നും, യാഥാര്‍ഥ്യം മനസിലാക്കി പൊലീസ് നടപടി തിരുത്താന്‍ ആഭ്യന്തര വകുപ് ഇടപെടണമെന്നും കോം ഇന്‍ഡ്യ ആവശ്യപ്പെട്ടു.

Shajan Scaria | ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് പ്രതികാര നടപടിയുടെ ഭാഗം; നീതീകരിക്കാനാകില്ലെന്ന് കോം ഇന്‍ഡ്യ


Keywords:  News, Kerala, Kerala-News, Top-Headlines, Malayalam-News, Malayalam News, Thiruvanathapuram, Shajan Sakriya, Com India, Police, Arrest of Shajan Zakaria cannot be justified; Com India

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia