city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Identity card | രാത്രി സര്‍വീസ് നടത്തുന്ന നൂറോളം ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു; അംഗീകൃത വാഹനത്തില്‍ അല്ലാതെ യാത്രക്കാര്‍ കയറരുതെന്ന് നിര്‍ദേശം

കാസര്‍കോട്: (KasargodVartha) രാത്രി സര്‍വീസ് നടത്തുന്ന നൂറോളം ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. അംഗീകൃത ഓടോറിക്ഷയിലല്ലാതെ യാത്രക്കാര്‍ കയറരുതെന്നും പൊലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്.
             
Identity card | രാത്രി സര്‍വീസ് നടത്തുന്ന നൂറോളം ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു; അംഗീകൃത വാഹനത്തില്‍ അല്ലാതെ യാത്രക്കാര്‍ കയറരുതെന്ന് നിര്‍ദേശം

രാത്രി റെയില്‍വേ സ്റ്റേഷനില്‍ അടക്കം സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്ന ഓടോറിക്ഷകള്‍ ഓട്ടം പോകാന്‍ വിസമ്മതിക്കുന്നുവെന്ന പരാതികളും നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘദൂര ഓട്ടം മാത്രം പോവുകയും അടുത്തുള്ള സ്ഥലങ്ങളിലേക്ക് വിളിച്ചാല്‍ ഓട്ടം പോകുന്നില്ലെന്ന പരാതിയും യാത്രക്കാര്‍ ഉന്നയിക്കുന്നു. ഇത്തരം പരാതികള്‍ക്ക് ഇടവരുത്താതെ സേവനമെന്ന നിലയില്‍ ഓടോറിക്ഷ സര്‍വീസിനെ കാണണമെന്നാണ് പൊലീസ് പറയുന്നത്.

അമിത ചാര്‍ജിന്റെ പേരില്‍ പലവിധ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പതിവാണ്. രാത്രി യാത്രയ്ക്ക് നിരക്ക് കൂടുതലാണെന്ന കാര്യം പലയാത്രക്കാരും മനസിലാക്കുന്നില്ലെന്നാണ് ഓടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നത്. കുടുംബം പോറ്റാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ചും സര്‍വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും യാത്രക്കാര്‍ കാണുന്നില്ല. നടന്ന് പോകേണ്ട സ്ഥലത്തേക്ക് പോലും ഓട്ടം വിളിച്ച് ബുദ്ധിമുട്ടിക്കുന്നവര്‍ ഉണ്ടെന്നും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
            
Identity card | രാത്രി സര്‍വീസ് നടത്തുന്ന നൂറോളം ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു; അംഗീകൃത വാഹനത്തില്‍ അല്ലാതെ യാത്രക്കാര്‍ കയറരുതെന്ന് നിര്‍ദേശം

സത്യസന്ധമായി ജോലി ചെയ്യുന്ന ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കളങ്കം ചാര്‍ത്തുന്നത് നുഴഞ്ഞുകയറുന്ന തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇല്ലാത്ത ചില ഡ്രൈവര്‍മാര്‍ ആണെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള യഥാര്‍ഥ ഓടോറിക്ഷയില്‍ മാത്രം സഞ്ചരിക്കണമെന്നാണ് പൊലീസ് നല്‍കുന്ന ഉപദേശം.

Keywords:  Kasaragod Night Auto Service,  Identity card, Police, Malayalam News, Kerala News, Kasaragod News, Kasaragod News, Kasaragod Auto Service, Around 100 auto-rickshaw drivers operating at night issued identity cards.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia