Service Center | ആരിക്കാടി കെ പി സുബൈർ മെമോറിയൽ പൊതുജന സേവന കേന്ദ്രം 18ന് നാടിന് സമർപിക്കും
Dec 16, 2023, 22:32 IST
കാസർകോട്: (KasargodVartha) ആരിക്കാടി കെ പി സുബൈർ മെമോറിയൽ പൊതുജന സേവന കേന്ദ്രം ഡിസംബർ 18ന് നാടിന് സമർപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ കെ പി മുനീർ ഉദ്‌ഘാടനം ചെയ്യും. ലോഗോ അനാച്ഛാദനം സിപിഎം ജില്ലാ കമിറ്റി അംഗം വിവി രമേശനും ധനസഹായ വിതരണം കുമ്പള ഏരിയ സെക്രടറി സി എ സുബൈറും നിർവഹിക്കും.
അനാഥ കുട്ടികൾക്കായി മാസാന്തര പഠനസഹായ തുക, പാവപ്പെട്ട കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ മാസാന്തര പെൻഷൻ തുക, വൃക്ക രോഗികൾക്കുള്ള മാസാന്തര ഡയാലിസിസ് തുക എന്നിങ്ങനെ ധനസഹായം വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ചെയർമാൻ മുനീർ കെപി, ഭാരവാഹികളായ റസാഖ് കോട്ടയിൽ, അസ്ലം ഇമാൻസ്, സിദ്ദീഖ് മോക്, സിപിഎം ആരിക്കാടി ബ്രാഞ്ച് സെക്രടറി എൻ കെ അമീർ, സർഫറാസ് എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arikady, Malayalam News, Arikady KP Zubair Memorial Public Service Center will be inaugurated on 18th