Civil Service | പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം; അപേക്ഷിച്ച ക്ഷണിച്ച് സർകാർ; താമസ സൗകര്യം അടക്കം സൗജന്യം
Jul 13, 2023, 13:57 IST
കാസർകോട്: (www.kasargodvartha.com) പട്ടികവര്‍ഗ യുവതീയുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ട യോഗ്യതയുള്ള നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടു കൂടി കോഴ്സ് പൂര്‍ത്തീകരിച്ചവരുമാകണം.
അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുമ്പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുള്ള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.
നിശ്ചിത യോഗ്യതയുള്ള പരമാവധി 50 പേര്‍ക്ക് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള താമസ ഭക്ഷണ സൗകര്യത്തോടെയുള്ള ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുക്കാം. ഓറിയന്റേഷന്‍ കോഴ്സിന് ശേഷം നടക്കുന്ന സ്ക്രീനിങ് ടെസ്റ്റിനും, അഭിമുഖത്തിനും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 30 മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തിലോ, കേരളത്തിന് പുറത്തോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിനുള്ള അവസരം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്രാച്ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവ് പോക്കറ്റ് മണി ഉള്‍പ്പെടെ വകുപ്പില്‍ നിന്നും നല്‍കും.
പ്രിലിമിനറി പരീക്ഷക്കുവേണ്ടി കേരളത്തിലോ, കേരളത്തിന് പുറത്തോ ഉള്ള സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ അല്ലെങ്കില്‍ പ്രിലിമിനറി പരീക്ഷാ ഫലം വരുന്നതുവരെ (ആവശ്യമായ വരുന്ന പക്ഷം ആയത് പരമാവധി 2 വര്‍ഷം വരെ) താമസ സൗകര്യം അനുവദിച്ചു നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അര്‍ഹരായവര്‍ കാസര്‍കോട്/എന്മകജെ/നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാക്കുന്ന അപേക്ഷ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി/വരുമാനം സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം കാസര്‍കോട്/എന്മകജെ/നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കണം. 2022-23 വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പരീശിലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസില്‍ നേരിട്ടോ ഫോണിലോ 04994 255466 ബന്ധപ്പെടാം.
Keywords: News, Kasaragod, Kerala, Civil Service, ST, Govt. Application, Applications invited for civil service training for Scheduled Tribe women.
< !- START disable copy paste -->