city-gold-ad-for-blogger

Education | 10-ാം ക്ലാസ് വിജയിച്ചവരാണോ? ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പഠിക്കാം; കാസര്‍കോട്ടും അവസരം; അപേക്ഷ ക്ഷണിച്ച് സര്‍കാര്‍; കൂടുതല്‍ അറിയാം

കാസര്‍കോട്: (www.kasargodvartha.com) എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ അവസരം. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂടുകള്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (FDGT) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 42 സര്‍കാര്‍ സ്ഥാപനങ്ങളിലും 81 സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലുമാണ് കോഴ്സുള്ളത്. കാസര്‍കോട്ട് മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നികല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പഠിക്കാന്‍ അവസരമുണ്ട്.
    
Education | 10-ാം ക്ലാസ് വിജയിച്ചവരാണോ? ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പഠിക്കാം; കാസര്‍കോട്ടും അവസരം; അപേക്ഷ ക്ഷണിച്ച് സര്‍കാര്‍; കൂടുതല്‍ അറിയാം

എസ്എസ്എല്‍സി / തുല്യപരീക്ഷ ജയിച്ച് ഉപരിപഠനയോഗ്യത നേടിയവര്‍ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിലേക്ക് പൊതു അപേക്ഷയ്ക്ക് പുറമേ തനത് അപേക്ഷയും
വേണം. ഉയര്‍ന്ന പ്രായപരിധിയില്ല. അര്‍ഹതയുള്ള സമുദായങ്ങളില്‍ പെട്ടവര്‍ക്ക് സര്‍കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്. തയ്യല്‍ ജോലിക്കപ്പുറം, വസ്ത്ര രൂപകല്‍പന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യം നേടാം. ഇന്റേണ്‍ഷിപ് വഴി പ്രായോഗിക പരിശീലനവും ലഭിക്കും.

പ്രോസ്‌പെക്ടസും സ്ഥാപനങ്ങളുടെ ലിസ്റ്റും വിലാസങ്ങളും ഓണ്‍ലൈന്‍ അപേക്ഷാരീതിയും സംബന്ധിച്ച വിവരങ്ങള്‍ www(dot)polyadmission(dot)org/gifd എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. ആദ്യം 100 രൂപ അടച്ച് പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പട്ടികവിഭാഗത്തിന് ഇത് 50 രൂപയാണ്. ഒന്നിലേറെ സര്‍കാര്‍ സ്ഥാപനങ്ങളില്‍ അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് നോക്കി, സംവരണ ക്രമം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ പൊതുപരീക്ഷ ഉണ്ടാവും. വിജയിക്കുന്നവര്‍ക്ക് കെജിടിഇ സര്‍ടിഫികറ്റ് നല്‍കും. സ്വയം തൊഴിലിനപ്പുറം സര്‍കാര്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലകളിലെ പല ജോലികള്‍ക്കും അവസരം ലഭിക്കും.

സര്‍കാര്‍ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസില്ല. 125 രൂപ പ്രവേശന ഫീസ്, 200 രൂപ സ്പെഷ്യല്‍ ഫീസ്, 300 രൂപ ഡിപോസിറ്റ് എന്നിവ മാത്രം നല്‍കിയാല്‍ മതി. സ്വകാര്യ സ്ഥാപനങ്ങളില്‍ 125 രൂപ പ്രവേശന ഫീസ്, 15,000 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസ്, 245 രൂപ പെര്‍മനന്റ് പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ് എന്നിങ്ങനെ അടയ്ക്കണം. മൊഗ്രാല്‍ പുത്തൂരിലെ പ്രവേശന നടപടികളെ കുറിച്ചറിയാന്‍ 9495461318 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: FDGT, Admission, Fashion Designing, Education, Kerala News, Kasaragod News, Application inivited to Fashion Designing and Garment Technology course.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia