city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യയും സുഹൃത്തുക്കളും പിന്തുണയുമായി; മാനസികാരോഗ്യ സന്ദേശവുമായി കേരളം നടന്നു കീഴടക്കി കോഴിക്കോട്ടുകാരൻ

Antony Joy with his wife and friends after completing his walkathon in Kasaragod.
KasargodVartha Photo

● വ്യക്തിത്വ വികസന പരിശീലകനാണ് ആൻ്റണി ജോയ്.
● ഗോപിനാഥ് മുതുകാടാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
● മെയ് ഏഴിന് കാസർകോട് യാത്ര പൂർത്തിയായി.

കാസർകോട്: (KasargodVartha) തിരുവനന്തപുരം മുതൽ കാസർകോട് വരെ 43 ദിവസം കൊണ്ട് താമരശ്ശേരി സ്വദേശി ആൻ്റണി ജോയ് നടന്ന് തീർത്തത് 1072 കിലോമീറ്റർ.

കേരളത്തിലെ 14 ജില്ലകളിലൂടെയും കാൽനട യാത്ര കടന്നു പോയി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന 25,000 ലഘുലേഖകൾ യാത്രയിലൂടെ ജനങ്ങൾക്ക് കൈമാറി.

വ്യക്തിത്വ വികസന പരിശീലന മേഖലയിൽ 15 വർഷമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ആന്റണി ജോയ്. സ്പോൺസർഷിപ്പുകൾ ആരിൽ നിന്നും സ്വീകരിക്കാതെ സ്വന്തം ചിലവിലാണ് യാത്ര നടത്തിയത്. നിശ്ചയിച്ച സമയത്ത് കൃത്യമായി യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ആൻ്റണി ജോയ് പറഞ്ഞു.

യാത്രയ്ക്കിടെ ചില കേന്ദ്രങ്ങളിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ച് മാർച്ച് 26 ന് പ്രൊഫസർ ഗോപിനാഥ് മുതുകാടാണ് കാൽ നട യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്. 

മെയ് ഏഴിന് കാസർകോട് യാത്ര വിജയകരമായി പൂർത്തിയാക്കി. ഭാര്യ അനില ജോണി, സുഹൃത്തുക്കളായ ബിനിത് ഇ കെ, ധനേഷ് കെ എൽ, റിജീഷ് പി കെ എന്നിവർ ലഘുലേഖകൾ വിതരണം ചെയ്തും സഹായം നൽകിയും കാറിൽ യാത്രയെ അനുഗമിച്ചു.

മാനസികാരോഗ്യ സന്ദേശവുമായി കേരളം കീഴടക്കിയ ആൻ്റണി ജോയിക്ക് അഭിനന്ദനങ്ങൾ! ഈ പ്രചോദനാത്മകമായ ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Antony Joy, a native of Thamarassery in Kozhikode, walked 1072 kilometers from Thiruvananthapuram to Kasaragod in 43 days, spreading awareness about mental health by distributing 25,000 leaflets. His wife and friends supported his self-funded journey, which concluded successfully on May 7th.

#MentalHealthAwareness, #KeralaWalkathon, #AntonyJoy, #KeralaNews, #InspirationalJourney, #WalkForACause

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia