city-gold-ad-for-blogger

കുരുക്കുമുറുകുന്നു? വാഴവറ്റയിലെ വീട് ലേലത്തിൽ പോയെന്ന വാദം പൊളിഞ്ഞു; കെഎസ്ഇബി ബില്ലും നികുതി രേഖയും ആൻ്റോ അഗസ്റ്റിൻ്റെ പേരിൽ

Documents bust Anto Augustine's claim on Vazhavatta house; property tax and KSEB bill in his name
Photo Credit: Facebook/ Anto Augustine/ Enhanced by GPT

● 10,581 ചതുരശ്രയടി വിസ്തീർണമുള്ള നാലുനില വീടിൻ്റെ ഭൂനികുതി അടച്ചിരിക്കുന്നത് ഇയാളുടെ പേരിൽ
● 2026 സെപ്റ്റംബർ ഒന്നിലെ 21,464 രൂപയുടെ കെഎസ്ഇബി ബില്ലും ആൻ്റോയുടെ പേരിലാണ്
● വീട് ബാങ്ക് ജപ്തി ചെയ്ത് മറ്റൊരാൾ ലേലത്തിൽ പിടിച്ചെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം
● മുട്ടിൽ മരംമുറി കേസിലെ കുറ്റപത്രത്തിലും വിലാസമായി നൽകിയിരിക്കുന്നത് വാഴവറ്റയിലെ വീട് തന്നെ

വയനാട്: (KasargodVartha) വാഴവറ്റയിൽ അനധികൃത മദ്യശേഖരം പിടികൂടിയ വീട് തൻ്റേതല്ലെന്ന ആൻ്റോ അഗസ്റ്റിൻ്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വീടും സ്ഥലവും വൈദ്യുതി കണക്ഷനുമെല്ലാം ഇപ്പോഴും ആൻ്റോ അഗസ്റ്റിൻ്റെ പേരിൽത്തന്നെയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളാണ് പുറത്തുവന്നത്. മുൻപ് കോടതി സമൻസുകളും വാറണ്ടുകളും എത്തിയതും ഇതേ മേൽവിലാസത്തിൽത്തന്നെയാണെന്ന് എക്സൈസും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ആൻ്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. വാഴവറ്റയിൽ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആൻ്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്സൈസ് കോടതിയിൽ നൽകുക. മുട്ടിൽ പഞ്ചായത്തിൽ നിന്നടക്കം തെളിവ് ശേഖരിച്ചു.

പഞ്ചായത്ത് രേഖകളും കെഎസ്ഇബി ബില്ലും

ബാങ്ക് ജപ്തി ചെയ്തതിനെത്തുടർന്ന് ഈ വീട് മറ്റൊരാൾ ലേലത്തിൽ പിടിച്ചെന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ വാദം. എന്നാൽ പഞ്ചായത്ത്, വില്ലേജ് രേഖകൾ പ്രകാരം 10,581 ചതുരശ്രയടി വിസ്തീർണമുള്ള നാലുനില വീടും സ്ഥലവും ഇപ്പോഴും ആൻ്റോ അഗസ്റ്റിൻ്റെ ഉടമസ്ഥതയിലാണ്. ഇതിൻ്റെ ഭൂനികുതി ഒടുവിൽ അടച്ചിരിക്കുന്നതും ഇയാളുടെ പേരിൽത്തന്നെയാണ്.

വീട്ടിലെ വൈദ്യുതി കണക്ഷൻ ആൻ്റോ അഗസ്റ്റിൻ്റെ പേരിലാണെന്ന് തെളിയിക്കുന്ന കെഎസ്ഇബി ബില്ലും പുറത്തുവന്നിട്ടുണ്ട്. 2026 സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 21,464 രൂപയാണ് ഇയാൾ വൈദ്യുതി ചാർജായി അടയ്ക്കാനുള്ളത്. ഇക്കാര്യം കെഎസ്ഇബി ഉദ്യോഗസ്ഥർ എക്സൈസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറ്റപത്രത്തിലും ഇതേ മേൽവിലാസം

മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിലും ആൻ്റോ അഗസ്റ്റിൻ്റെ മേൽവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വീട് തന്നെയാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്നുള്ള സമൻസുകളും വാറണ്ടുകളും എത്തിയതും ഇവിടേക്കാണ്. കഴിഞ്ഞ മാസവും വാറണ്ട് എത്തിയത് ഇതേ വിലാസത്തിലാണ്.

വീട് തൻ്റേതല്ലെന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നത്. 

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റില്‍ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Docs confirm Vazhavatta house with illegal liquor belongs to Anto Augustine.

#AntoAugustine #WayanadNews #ExciseDepartment #KeralaPolice #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia