city-gold-ad-for-blogger

Anti-drug seminar | മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാറും കുടുംബ സംഗമവും ബോധവല്‍കരണ ക്ലാസും ഞായറാഴ്ച

കാസര്‍കോട്: (www.kasargodvartha.com) ഓള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സെമിനാറും കുടുംബ സംഗമവും ബോധവല്‍കരണ ക്ലാസും ഞായറാഴ്ച നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം ക്ഷേത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
            
Anti-drug seminar | മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാറും കുടുംബ സംഗമവും ബോധവല്‍കരണ ക്ലാസും ഞായറാഴ്ച

രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമന്‍ പാട്ടി കൊച്ചിയുടെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. സിനിമാ നാടകങ്ങളിലൂടെ ശ്രദ്ധേയനായ പിസി ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് സുധന്‍ മട്ടന്നൂര്‍, സെക്രടറി അനില്‍ മലയിന്‍കീഴ് സംബന്ധിക്കും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ജി രഘുനാഥ് ക്ലാസെടുക്കും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ മണ്ണാര്‍ക്കാട് ക്ലാസെടുക്കും.
     
Anti-drug seminar | മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാറും കുടുംബ സംഗമവും ബോധവല്‍കരണ ക്ലാസും ഞായറാഴ്ച

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിരാമന്‍ പാട്ടിക്കൊച്ചി, മനേഷ് പിവി, കുഞ്ഞികൃഷ്ണന്‍ തൃക്കരിപ്പൂര്‍, ഉണ്ണി മാധവം, ശശി പരവനടുക്കം സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Anti-Drug-Seminar, Drugs, Police, Awareness, Marbles and Tiles Workers Association, Anti-drug seminar and awareness class organized by Marbles and Tiles Workers Association on Sunday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia