city-gold-ad-for-blogger

Anti-drug class | വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയത് ലഹരി വിരുദ്ധ സദസ്; അശ്‌റഫിന്റെ വേറിട്ട ആശയത്തിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി

കാഞ്ഞങ്ങാട്: (www.kasargodvartha.com) വീടിന്റെ ഗൃഹപ്രവേശനത്തിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സദസ് ഒരുക്കിയത് വേറിട്ട അനുഭവമായി. സൗത് ചിത്താരിയിലെ വി പി റോഡില്‍ അശ്റഫ് തായലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനാണ് കേട്ടുകേള്‍വിയില്ലാത്ത ചടങ്ങ് നടന്നത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികള്‍ക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥനാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.
    
Anti-drug class | വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയത് ലഹരി വിരുദ്ധ സദസ്; അശ്‌റഫിന്റെ വേറിട്ട ആശയത്തിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി

ലഹരി മരുന്ന് സമൂഹത്തെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും സ്ത്രീകള്‍ക്ക് കൂടി അവബോധം നല്‍കുന്നതിനാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അശ്റഫ് തായല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മയക്കുമരുന്നിന്റെ വിപത്തിനെ കുറിച്ച് വീട്ടുകാരെയും കുടുംബാംഗങ്ങളെയും നാട്ടുകാരെയും ബോധവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് വര്‍ഷം മുമ്പ് ജ്യേഷ്ഠന്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് ഇങ്ങനെയൊരു പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും കോവിഡ് മഹാമാരിയുടെ വ്യാപനം അതിന് തടസമായതായി അശ്റഫ് വ്യക്തമാക്കി.
    
Anti-drug class | വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയത് ലഹരി വിരുദ്ധ സദസ്; അശ്‌റഫിന്റെ വേറിട്ട ആശയത്തിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി

ക്ലാസിന് വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കുട്ടികളെ കൂടാതെ 180 ഓളം പേരാണ് ക്ലാസ് ശ്രവിച്ചത്. അതില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നതാണ് പ്രത്യേകത. കേള്‍വിക്കാരുടെ വലിയ പങ്കാളിത്തവും ആവേശവും കണ്ട് 1.45 മണിക്കൂറോളമാണ് രാഘുനാഥന്‍ സംസാരിച്ചത്. മാനവരാശിയെ, പ്രത്യേകിച്ച് യുവത്വത്തെ മയക്കിക്കൊല്ലുന്ന ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ആഹ്വാനത്തോടെയാണ് സദസ് അവസാനിച്ചത്. അശ്‌റഫിന്റെ വേറിട്ട ആശയത്തിന് വലിയ അഭിനന്ദനമാണ് അതിഥികളും കുടുംബക്കാരും പ്രദേശവാസികളും നല്‍കിയത്.
         
Anti-drug class | വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയത് ലഹരി വിരുദ്ധ സദസ്; അശ്‌റഫിന്റെ വേറിട്ട ആശയത്തിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി
എൻ ജി രഘുനാഥൻ

അശ്‌റഫിന്റെ സഹോദരന്‍ കൂടിയായ അജാനൂര്‍ പഞ്ചായത് അംഗം സി കെ ഇര്‍ശാദ്, മറ്റൊരു സഹോദരന്‍ അബ്ദുര്‍ റഹ്മാന്‍ എന്നിവരും സംബന്ധിച്ചു. സാമൂഹ്യ പ്രവര്‍ത്തന മേഖലകളിലും സജീവമായ അശ്റഫ് യുഎഇയിലാണ് ജോലി ചെയ്യുന്നത്. അശ്റഫ് കൂട്ടായ്മയുടെ യുഎഇ കമിറ്റി ജോ. സെക്രടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം യുണൈറ്റഡ് ക്ലബ് ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. അബ്ദുല്‍ ഖാദര്‍ - ഫാത്വിമ ദമ്പതികളുടെ മകനാണ് അശ്റഫ്. ഭാര്യ: തന്‍സീഹ. മക്കള്‍: അബ്ദുല്‍ ഖാദര്‍, ശറഫ യാസ്മിന്‍, ഫാത്വിമ.
             
Anti-drug class | വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയത് ലഹരി വിരുദ്ധ സദസ്; അശ്‌റഫിന്റെ വേറിട്ട ആശയത്തിന് സമൂഹത്തിന്റെ നിറഞ്ഞ കയ്യടി

Keywords: Ajanur, Chithari, Kanhangad, NG Raghunathan, Malayalam News, Kerala News, Kasaragod News, Drugs, Housewarming Ceremony in Kasaragod, Anti-drug class at housewarming ceremony.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia