Last Rites | വിട ചൊല്ലി നാട്; വാഹനാപകടത്തിൽ മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി
Sep 26, 2023, 13:39 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com) ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ചവർക്ക് കണ്ണീരോടെ യാത്രമൊഴി നൽകി നാട്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. തായലങ്ങാടി സ്വദേശിയും മൊഗറിൽ താമസക്കരനുമായ അബ്ദുർ റൗഫിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീടിന് സമീപത്തെ മൊഗർ ജുമാ മസ്‌ജിദിൽ മയ്യിത്ത് നിസ്കരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം തായലങ്ങാടിയിൽ എത്തിച്ചത്.
മൊഗ്രാൽ പുത്തൂർ മൊഗറിലെ ബീഫാത്വിമയുടെ മൃതദേഹം മൊഗർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ദിടുപ്പയിലെ ബീഫാത്വിമയുടെ മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ഉമ്മു ഹലീമയുടെ മൃതദേഹം മൊഗ്രാൽ പുത്തൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും ബെള്ളൂരിലെ നഫീസയുടെ മൃതദേഹം ബെള്ളൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിലും രാവിലെ 11 മണിയോടെ ഖബറടക്കി.
ചൊവ്വാഴ്ച പുലർചെ നാല് മണിയോടെയാണ് പോസ്റ്റ് മോർടം നടപടികൾ കാസർകോട് ജെനറൽ ആശുപത്രിയിൽ പൂർത്തിയായത്. പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ആശുപത്രി അധികൃതരുടെയും ജനപ്രതിനിധികളുടെയും പെട്ടെന്നുള്ള ഇടപെടലുകളും ആശുപത്രിയിലെ രാത്രി പോസ്റ്റ് മോർടത്തിനുള്ള സൗകര്യവും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി. തുടർന്ന് തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദിൽ മൃതദേഹങ്ങൾ എത്തിച്ച് കുളിപ്പിക്കൽ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുവന്നത്.
മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ ബന്ധുക്കൾക്കും ഉറ്റവർക്കും നാട്ടുകാർക്കും വിതുമ്പൽ അടക്കാനായില്ല. പരസ്പരം ആശ്വസിപ്പിക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. മരണ വിവരം അറിഞ്ഞതുമുതൽ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബന്ധുക്കളും നാട്ടുകാരും വീടുകളിലേക്ക് പ്രവഹിക്കാൻ തുടങ്ങിയിരുന്നു. ദുരന്തത്തിന്റെ ആഘാതം പ്രദേശവാസികൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
Keywords: News, Mogral, Kasaragod, Kerala, Accident, Badiadka, Last Rites, Mogral Puthur, Last rites of road accident victims performed.
< !- START disable copy paste -->