city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Good Friday | ദുഃഖ വെള്ളി എങ്ങനെ ഗുഡ് ഫ്രൈഡേ ആയി? യേശുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ പുതുക്കി വീണ്ടുമൊരു ഈസ്റ്ററെത്തുമ്പോള്‍ അറിയാം ആചാരങ്ങള്‍

കൊച്ചി: (KasargodVartha) ക്രിസ്തുമത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഉയിര്‍പ് ഞായര്‍. അത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പെസഹാ വ്യാഴം കഴിഞ്ഞുള്ള ദുഃഖ വെള്ളിയും. യേശുദേവന്‍ പകര്‍ന്ന സ്‌നേഹവും സാഹോദര്യവം സഹനവും ഓര്‍ക്കാനും അതില്‍ നിന്ന് വഴി മാറി പോകാതരിക്കാനും യേശുദേവന്‍ ചെയ്ത് തന്ന നന്മയുടെ ഓര്‍മക്കായി ദുഃഖ വെള്ളി ആചരിക്കുന്നു.

'ഇതെന്റെ രക്തമാകുന്നു' എന്ന് പറഞ്ഞ് അപ്പവും വീഞ്ഞും പകുത്ത് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് എല്ലാ ഞായറാഴ്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം.

യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിക്കും. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മയ്ക്കായാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അര്‍ഥം വരുന്നത് 'കടന്നുപോകല്‍' എന്നാണ്.

യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിന്റെ തലേ ദിവസം അദ്ദേഹം തന്റെ 12 ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. പെസഹാ വ്യാഴാഴ്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓര്‍മിച്ച് എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും പ്രത്യേക പ്രാര്‍ഥനകളും ചടങ്ങളും നടക്കാറുണ്ട്. പെസഹാ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങ്.

Good Friday | ദുഃഖ വെള്ളി എങ്ങനെ ഗുഡ് ഫ്രൈഡേ ആയി? യേശുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ പുതുക്കി വീണ്ടുമൊരു ഈസ്റ്ററെത്തുമ്പോള്‍ അറിയാം ആചാരങ്ങള്‍

കുരിശ് മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടത്തും. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ക്രിസ്ത്യന്‍ പള്ളികളുടെ കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാലുകശ് പുരോഹിതര്‍ കഴുകി ചുംബിക്കുന്നത് പ്രധാനപ്പെട്ടതാണ്.

പെസഹാ വ്യാഴത്തിന് ശേഷം യേശുവിന്റെ കുരിശ് മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിക്കും. ഇന്‍ഗ്ലീഷ് ഭാഷയില്‍ ബാഡ് ഫ്രൈഡേ എന്ന് അടയാളപ്പെടുത്താന്‍ സാധ്യതകള്‍ ഏറെ ആയിരുന്നിട്ടു കൂടി, ഈ ദിവസം എങ്ങനെ ഗുഡ് ഫ്രൈഡേ ആയി? കാല്‍വരിയില്‍ യേശു ജീവാര്‍പണം ചെയ്ത ദിവസം (ഗുഡ് ഫ്രൈഡേ), നല്ല വെള്ളി എന്ന് അറിയപ്പെടാന്‍ തുടങ്ങി. God's Friday (ദൈവത്തിന്റെ ദിനം ) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയത്. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ ഈസ്റ്റര്‍ ഫ്രൈഡേ എന്നിങ്ങനെ പല രാജ്യങ്ങളിലായി അറിയപ്പെടുന്നു.

Keywords: News, Kerala, Kerala-News, Religion, Good Friday, Commemorates, Jesus, Death, Cross, Resurrection, Sunday, Easter, Christians, Festival, Believers, Another Good Friday, renewing the memory of the sufferings of Jesus.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia