city-gold-ad-for-blogger

Died | മഴ കനത്തതോടെ പനിച്ച് വിറച്ച് നാട്; 3 വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; ദിവസങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ സംഭവം

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാസര്‍കോട്ട് വീണ്ടും പനി മരണം. പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശിയും മുന്‍ റീസര്‍വേ ഉദ്യോഗസ്ഥനുമായ ബലേഷ് - അശ്വതി ദമ്പതികളുടെ മകന്‍ ശ്രീബാലു (മൂന്ന്) വാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കി തിരിച്ചയച്ചിരുന്നു.
            
Died | മഴ കനത്തതോടെ പനിച്ച് വിറച്ച് നാട്; 3 വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; ദിവസങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ സംഭവം

വെള്ളിയാഴ്ച വീണ്ടും പനി മൂര്‍ച്ഛിച്ചതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരിയാരത്തേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇരട്ട സഹോദരന്‍ ശിവ ബാലു സഹോദരനാണ്. കഴിഞ്ഞ ദിവസം ടി ടി സി വിദ്യാര്‍ഥിനി ചെമ്മനാട് പനി ബാധിച്ച് മരിച്ചിരുന്നു. മഴ കനത്തതോടെ അസുഖങ്ങള്‍ വ്യാപിക്കുകയാണ്. കടുത്തപനി, ജലദോഷം, ചുമ, തുമ്മല്‍, തലവേദന, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങളാണ് പടരുന്നത്.
                
Died | മഴ കനത്തതോടെ പനിച്ച് വിറച്ച് നാട്; 3 വയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; ദിവസങ്ങള്‍ക്കിടയില്‍ രണ്ടാമത്തെ സംഭവം

Keywords: Kanhangad News, Malayalam News, Obituary, Kerala News, Kasaragod News, Another fever death in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia