city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Announcers | അനൗണ്‍സ്‌മെന്റ് തൊഴിലാളികളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അനൗണ്‍സേഴ്‌സ് യൂണിയന്‍; മാപ്പ് പറയണമെന്നും ആവശ്യം

പാലക്കാട്: (www.kasargodvartha.com) അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബേഡഡുക്കയിലെ സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Announcers | അനൗണ്‍സ്‌മെന്റ് തൊഴിലാളികളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അനൗണ്‍സേഴ്‌സ് യൂണിയന്‍; മാപ്പ് പറയണമെന്നും ആവശ്യം

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതും പ്രതിഷേധാര്‍ഹവുമാണ്. അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുകയാണ്.

തുടര്‍ച്ചയായി തൊഴിലാളി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതയാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായത്. എന്നും പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ ഭയപ്പെടുകയും മകളുടെ മാസപ്പടി വിഷയത്തിലടക്കം മൗനം പാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദങ്ങള്‍ പോലും അലോസരമുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് യാഹു കൊല്ലിശേരി അധ്യക്ഷത വഹിച്ചു.

അനൗൺസറുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് രാജൻ കരിവെള്ളൂർ

ബേഡഡുക്കയിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ അനൗൺസറുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് പ്രമുഖ അനൗൺസറായ രാജൻ കരിവെള്ളൂർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. അധികാര സ്ഥാനത്ത് ഉള്ള നേതാക്കളായാലും പാർടി സ്ഥാനങ്ങളിൽ ഉള്ള നേതാക്കൾ ആയാലും മൈക് അനൗൺസർമാരെ ഇത്തരത്തിൽ മാനസികമായി പീഡിപ്പിക്കുന്നത് പ്രബുദ്ധ നേതൃത്വം അവസാനിപ്പിക്കണമെന്നും രാജൻ കരിവെള്ളൂർ ആവശ്യപ്പെട്ടു.

Keywords: News, Kerala, Plakkad, Chief Minister, Pinarayi Vijaya, Bedadka, Announcers union demanded apology from the chief minister.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia